ന്യൂഡല്‍ഹി: യൂറോപ്യന്‍ യൂണിയന് രാജ്യങ്ങള്‍ കോവിഷീല്‍ഡ് വാക്സിന് അംഗീകരിച്ചു. സീറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ വാക്സിനായ കോവിഷീല്‍ഡിന് സ്വിറ...
ന്യൂഡല്‍ഹി: യൂറോപ്യന്‍ യൂണിയന് രാജ്യങ്ങള്‍ കോവിഷീല്‍ഡ് വാക്സിന് അംഗീകരിച്ചു. സീറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ വാക്സിനായ കോവിഷീല്‍ഡിന് സ്വിറ്റ്സര്‍ലന്‍ഡ്, ഐസ്ലന്ഡ് എന്നീ രാജ്യങ്ങളും ഓസ്ട്രിയ, ജര്‍മനി, സ്ലൊവേനിയ, ഗ്രീസ്, എസ്റ്റോണിയ, അയര്‍ലന്‍ഡ്, സ്പെയിന് എന്നീ യൂറോപ്യന്‍ യൂണിയന് രാജ്യങ്ങളുമാണ് അംഗീകാരം നല്‍കിയത്.
കോവിഷീല്‍ഡിന് അംഗീകാരം നല്‍കിയില്ലെങ്കില്‍ ഈ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലെത്തുന്നവര്‍ക്ക് നിര്‍ബന്ധിത ക്വാറന്റൈന് അടക്കമുള്ള ശക്തമായ നിലപാടുകളെടുക്കുമെന്ന് ഇന്ത്യ വ്യക്തമാക്കിയിരുന്നു. ഇതേ തുടര്‍ന്നാണ് നടപടി. ഇതോടെ കോവിഷീല്‍ഡ് എടുത്ത ഇന്ത്യക്കാര്‍ക്ക് ഈ രാജ്യങ്ങളിലേക്ക് ഇനി മുതല്‍ യാത്രചെയ്യാനും സാധിക്കും.
COMMENTS