Covid vaccination priority for college students
തിരുവനന്തപുരം: സംസ്ഥാനത്ത് കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് കോവിഡ് വാക്സിനേഷന് മുന്‍ഗണന. ഇതു സംബന്ധിച്ച് ഉത്തരവ് ആരോഗ്യവകുപ്പ് പുറത്തിറക്കി. കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് വാക്സിനേഷന് പൂര്‍ത്തിയാക്കി ക്ലാസുകള്‍ ആരംഭിക്കുന്നതിന് മുന്നോടിയായാണ് നടപടിയെന്നാണ് സൂചന.
18 മുതല്‍ 23 വയസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കാണ് മുന്‍ഗണന. അതിഥി തൊഴിലാളികള്‍ക്കും, സ്വകാര്യ ബസ് ജീവനക്കാര്‍ക്കും, മാനസിക വൈകല്യമുള്ളവര്‍ക്കും സെക്രട്ടേറിയറ്റിലെയും നിയമസഭയിലെയും ജീവനക്കാര്‍ക്കും മുന്‍ഗണന നല്‍കുമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു.
Keywords: Covid vaccination, Priority, College students, Private bus
COMMENTS