Central government action against increasing corona cases
ന്യൂഡല്‍ഹി: കോവിഡ് കേസുകള്‍ കൂടുതലുള്ള കേരളമുള്‍പ്പടെയുള്ള സംസ്ഥാനങ്ങളിലേക്ക് കേന്ദ്ര സര്‍ക്കാര്‍ ഉന്നതതല സംഘങ്ങളെ അയച്ചു. ഒരു ഡോക്ടറും ഒരു പൊതുജനാരോഗ്യ വിദഗ്ദ്ധനുമടങ്ങുന്ന രണ്ടംഗസംഘത്തെയാണ് കേരളം, അരുണാചല്‍പ്രദേശ്, ത്രിപുര, ഒഡീഷ, ഛത്തിസ്ഗഡ്, മണിപ്പൂര്‍ എന്നീ സംസ്ഥാനങ്ങളിലേക്ക് അയച്ചത്.
ഈ സംസ്ഥാനങ്ങള്‍ നേരുടുന്ന വെല്ലുവിളികളും പ്രശ്‌നങ്ങളും പഠിക്കുന്ന സംഘം അവ മനസ്സിലാക്കിയ ശേഷം നേരിടാനും ശക്തിപ്പെടുത്താനുമുള്ള പിന്തുണ നല്‍കുകയും ചെയ്യുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. മൂന്നാം തവണയാണ് കേന്ദ്രസംഘം കേരളത്തിലെത്തുന്നത്.
Keywords: Central government, corona cases, Six states
COMMENTS