Pegasus issue
ന്യൂഡല്‍ഹി: ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ വിശദീകരണവുമായി കേന്ദ്രസര്‍ക്കാര്‍. ഫോണ്‍ ചോര്‍ത്തല്‍ വിവാദം അടിസ്ഥാനരഹിതവും വാസ്തവവിരുദ്ധവുമാണെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.
ഇസ്രയേല്‍ നിര്‍മ്മിത ചാര സോഫ്റ്റ്വെയര് പെഗാസസ് ഉപയോഗിച്ച് കേന്ദ്രമന്ത്രിമാരുടെയും പ്രതിപക്ഷനേതാക്കളുടെയും ജഡ്ജിമാരുടെയും മാധ്യമപ്രവര്‍ത്തകരുടെയും ഫോണ്‍ ചോര്‍ത്തല്‍ നടന്നുയെന്ന വിഷയത്തിലാണ് ശക്തമായ പ്രതിരോധവുമായി കേന്ദ്രസര്‍ക്കാര്‍ രംഗത്തെത്തിയത്.
പുറത്തുവന്ന വാര്‍ത്തകള്‍ക്ക് തെളിവുകളില്ലെന്നും പെഗാസസിനെയും സര്‍ക്കാരിനെയും ബന്ധിപ്പിക്കാനുള്ള നീക്കം നേരത്തെ തന്നെ പരാജയപ്പെട്ടതാണെന്നും സര്‍ക്കാര്‍വൃത്തങ്ങള്‍ വ്യക്തമാക്കി.
Keywords: Central government, Pegasus issue, Controversy
COMMENTS