Central government about covid cases in Kerala
തിരുവനന്തപുരം: കോവിഡ് കേസുകള്‍ കുറയ്ക്കാന്‍ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ മുന്നറിയിപ്പ്. സംസ്ഥാനത്ത് ഏഴു ജില്ലകളില്‍ ടി.പി.ആര്‍ റേറ്റ് പത്തിനു മുകളില്‍ നില്‍ക്കുന്ന സാഹചര്യത്തിലാണ് നടപടി. ഇതു സംബന്ധിച്ച് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാഗേഷ് ഭൂഷണാണ് സംസ്ഥാനത്തിന് കത്തയച്ചത്.
എല്ലാ ജില്ലകളിലും ടി.പി.ആര്‍ നിരക്ക് അഞ്ചിന് താഴെ എത്തിക്കണമെന്നും എത്രയും വേഗം കേന്ദ്രത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. കേന്ദ്രത്തിന്റെ നിര്‍ദ്ദേശം വന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ നിലവിലെ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പിന്‍വലിക്കാന്‍ സാധ്യത കുറവാണ്.
Keywords: Covid cases, Kerala, Central government, Lockdown
COMMENTS