Bhageerathiyamma passed away
കൊല്ലം: രാജ്യം നാരീശക്തി പുരസ്‌കാരം നല്‍കി ആദരിച്ച അക്ഷരമുത്തശ്ശി ഭാഗീരഥിയമ്മ (107) അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങള്‍ കാരണം കുറച്ചു നാളുകളായി ചികിത്സയിലായിരുന്നു. സംസ്‌കാരം ഉച്ചയ്ക്ക് രണ്ടു മണിക്ക് പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ കൊല്ലം പ്രാക്കുളത്തെ വീട്ടുവളപ്പില്‍ നടക്കും.
105-ാം വയസ്സില്‍ സംസ്ഥാന സാക്ഷരതാ മിഷന്റെ നാലാംതരം തുല്യതാ പരീക്ഷയെഴുതിയാണ് മുത്തശ്ശി വാര്‍ത്തകളില്‍ ഇടം നേടിയത്. 2019 ല്‍ നടത്തിയ പരീക്ഷയില്‍ 275 ല്‍ 205 മാര്‍ക്ക് വാങ്ങിയാണ് മുത്തശ്ശി വിജയിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോഡി മന്‍ കീ ബാത്തിലൂടെ ഭാഗീരഥയമ്മയെ പ്രശംസിക്കുകയും ചെയ്തിരുന്നു.
Keywords: Bhageerathiyamma, Passed away, Prime minister
COMMENTS