The BJP leadership has appointed Basavaraj Bomme as the new Chief Minister of Karnataka. Bomme will be sworn in tomorrow
ബംഗലൂരു: കര്‍ണാടകത്തിലെ പുതിയ മുഖ്യമന്ത്രിയായി ബിജെപി നേതൃത്വം ബസവരാജ് ബൊമ്മെയെ തീരുമാനിച്ചു. ബൊമ്മെ നാളെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. സ്ഥാനമൊഴിഞ്ഞ മുഖ്യമന്ത്രി യെദിയൂരപ്പയുടെ മന്ത്രിസഭയില്‍ ആഭ്യന്തര മന്ത്രിയായിരുന്നു ബൊമ്മെ.
മുന്‍ മുഖ്യമന്ത്രിയും ജനതാദള്‍ നേതാവുമായിരുന്ന എസ് ആര്‍ ബൊമ്മെയുടെ മകനാണ് ബസവരാജ്. 2008ലാണ് ജനതാദളില്‍ നിന്ന് ബൊമ്മെ ബിജെപിയില്‍ ചേര്‍ന്നത്. കര്‍ണാടകത്തിന്റെ ഇരുപത്താറാമത് മുഖ്യമന്ത്രിയാണ് മെക്കാനിക്കല്‍ എന്‍ജിനീയറായ ബസവരാജ്.
കര്‍ണാടകത്തിന്റെ ചുമതലയുള്ള ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി അരുണ്‍ സിംഗിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ബി.ജെ.പി എം.എല്‍.എമാരുടെ യോഗത്തിലാണ് ബസവരാജിനെ പുതിയ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തത്. കേന്ദ്ര നിരീക്ഷകനും കേന്ദ്രമന്ത്രിയുമായ കിഷന്‍ റെഡിയും ബംഗളൂരുവില്‍ എത്തിയിരുന്നു.
യെദിയൂരപ്പയെപ്പോലെ ലിംഗായത്ത് സമുദായക്കാരനാണ് ബസവരാജും. സംസ്ഥാനത്ത് ഏറ്റവും പ്രബലമായ ലിംഗായത്ത് സമുദായം യെദിയൂരപ്പയെ പുറത്താക്കുന്നതില്‍ അതൃപ്തരായിരുന്നു. ഇതിനു പരിഹാരമെന്ന നിലയില്‍ കൂടിയാണ് ബസവരാജിനെ തന്നെ മുഖ്യമന്ത്രിയാക്കുന്നത്. യെദിയൂരപ്പയുടെ വിശ്വസ്തനുമാണ് ബസവരാജ്. യെദിയൂരപ്പയുമായും ആശയവിനിമയം നടത്തിയ ശേഷമാണ് ബസവരാജിനെ മുഖ്യമന്ത്രിയായി നിശ്ചയിച്ചത്.യെദിയൂരപ്പ കഴിഞ്ഞദിവസമാണ് രാജിവച്ചത്. ലിംഗായത്ത് സമുദായ നേതാക്കളെ മുന്നില്‍ നിറുത്തി പിടിച്ചുനില്‍ക്കാന്‍ യെദിയൂരപ്പ നടത്തിയ അവസാന അടവും പരാജയപ്പെട്ടപ്പോഴായിരുന്നു രാജി. ഇപ്പോള്‍ ബസവരാജിനെ അവരോധിച്ചുകൊണ്ട് ബിജെപി ഒരു പ്രതിസന്ധി തത്കാലത്തേയ്ക്കു തരണം ചെയ്തിരിക്കുകയാണ്.
Summary: The BJP leadership has appointed Basavaraj Bomme as the new Chief Minister of Karnataka. Bomme will be sworn in tomorrow. Bomme was the Home Minister in the cabinet of the outgoing Chief Minister Yeddyurappa.
Like Yeddyurappa, Basavaraj belongs to the Lingayat community. The Lingayat community, the strongest in the state, was unhappy with Yeddyurappa's ouster. Basavaraj himself is being made the Chief Minister as a solution to this.
Basavaraj is the son of former Chief Minister and Janata Dal leader SR Bomme. Basavaraj joined the BJP from the Janata Dal in 2008. Basavaraj, a mechanical engineer, is the 26th Chief Minister of Karnataka.
COMMENTS