Ananya Kumari's life story
കൊച്ചി: ട്രാന്‍സ്‌ജെന്‍ഡര്‍ അനന്യകുമാരിയുടെ ജീവിതകഥ സിനിമയാകുന്നു. പ്രദക്ഷിണം, ഇംഗ്ലീഷ് മീഡിയം, പേടിത്തൊണ്ടന്‍ എന്നീ സിനിമകളുടെ സംവിധായകന്‍ പ്രദീപ് ചൊക്ലിയാണ് അനന്യയുടെ ജീവിതം സിനിമയാക്കുന്നത്. ഒരു ട്രാന്‍സ്‌ജെന്‍ഡര്‍ തന്നെയാണ് അനന്യയായി വേഷമിടുന്നത്.
മലയാളത്തിലെ പ്രമുഖ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നു. ചിത്രത്തിന്റെ പ്രാരംഭപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു.
ഈ മാസം 20 ന് റേഡിയോ ജോക്കിയായിരുന്നു അനന്യയെ കൊച്ചി ഇടപ്പള്ളിയിലെ ഫ്‌ളാറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. ലിംഗമാറ്റ ശസ്ത്രക്രിയയെ തുടര്‍ന്നുണ്ടായ ശാരീരിക പ്രശ്‌നങ്ങള്‍ കാരണമാണ് അനന്യ ആത്മഹത്യ ചെയ്തതെന്ന് ആരോപണം ഉയര്‍ന്നിരുന്നു.
Keywords: Transgender, Ananyakumari, Life story
COMMENTS