Actress Shivani Bhai's fight against cancer
കൊച്ചി: കാന്‍സറിനോട് പൊരുതി നടി ശിവാനി ഭായി. നടി തന്നെയാണ് ഈ വിവരം സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടത്. കീമോതെറാപ്പി ചെയ്തശേഷമുള്ള ഒരു വീഡിയോ അവര്‍ പങ്കുവയ്ക്കുകയായിരുന്നു.
`കൊടുങ്കാറ്റുകളെ ഞാന്‍ ഭയപ്പെടുന്നില്ല, കാരണം എന്റെ കപ്പല്‍ എങ്ങനെ പായിക്കണമെന്ന് പഠിക്കുകയാണ്. കാന്‍സര്‍ പോരാട്ടം ആരംഭിച്ചിരിക്കാം, പക്ഷേ ഞാന്‍ ഇത് പൂര്‍ത്തിയാക്കും' എന്നാണ് ശിവാനി കുറിച്ചിരിക്കുന്നത്.
പത്തിലധികം മലയാള ചിത്രങ്ങളിലും മൂന്നു തമിഴ് ചിത്രങ്ങളിലും ശ്രദ്ധേയ വേഷങ്ങള്‍ കൈകാര്യം ചെയ്ത നടിയാണ് ശിവാനി. മോഹന്‍ലാല്‍ ചിത്രം ഗുരുവില്‍ ബാലതാരമായി അഭിനയരംഗത്തെത്തി. തുടര്‍ന്ന് അണ്ണന്‍ തമ്പി, രഹസ്യ പൊലീസ് ചൈനാ ടൗണ്‍, യക്ഷിയും ഞാനും തുടങ്ങിയ ചിത്രങ്ങളില്‍ വേഷമിട്ടു.
Keywords: Actress Shivani Bhai, Fight, Cancer, Video
COMMENTS