Actress kushboo's twitter account hacked
ചെന്നൈ: നടിയും ബി.ജെ.പി നേതാവുമായ ഖുശ്ബു സുന്ദറിന്റെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തു. നടി തന്നെയാണ് ഈ വിവരം പുറത്തുവിട്ടത്.
മൂന്നു ദിവസം മുന്‍പ് തന്റെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടെന്നും നിരവധി ട്വീറ്റുകള്‍ ഇല്ലാതാക്കിയെന്നും ആറു മണിക്കൂര്‍ മുന്‍പു വരെ ഹാക്കര്‍ ഇതില്‍ ട്വീറ്റ് ചെയ്തിട്ടുണ്ടെന്നും തന്റെ പ്രൊഫൈല്‍ ചിത്രവും നീക്കംചെയ്തുവെന്നും അവര്‍ വ്യക്തമാക്കി.
ഈ ദിവസങ്ങളില്‍ വന്നിട്ടുള്ള ട്വീറ്റുകളില്‍ തനിക്ക് ബന്ധമില്ലെന്നും അക്കൗണ്ട് വീണ്ടെടുക്കാനുള്ള ശ്രമത്തിലാണെന്നും അവര്‍ വ്യക്തമാക്കി.
Keywords: kushboo, Twitter account, Hacked, Tweet
COMMENTS