Actress Jayanthi passes away
ബംഗളൂരു: നടി ജയന്തി(76) അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങല്‍ കാരണം ചികിത്സയിലായിരുന്നു. ഏഴു തവണ മികച്ച നടിക്കുള്ള കര്‍ണ്ണാടക സര്‍ക്കാരിന്റെ പുരസ്‌കാരവും രണ്ടു തവണ ഫിലിം ഫെയര്‍ പുരസ്‌കാരവും കരസ്ഥമാക്കിയിട്ടുണ്ട്. കന്നഡ, തമിഴ്, തെലുങ്ക്, മലയാളം, ഹിന്ദി തുടങ്ങിയ ഭാഷകളിലായി അഞ്ഞൂറോളം സിനിമകളില്‍ വേഷമിട്ടിട്ടുണ്ട്.
കന്നഡയില്‍ അഭിനയത്തിന്റെ ദേവത എന്നാണ് അവര്‍ അറിയപ്പെട്ടിരുന്നത്. പാലാട്ട് കോമന്‍, കാട്ടുപൂക്കള്‍, കളിയോടം, ലക്ഷപ്രഭു, കറുത്ത പൗര്‍ണമി, വിലക്കപ്പെട്ട കനി തുടങ്ങിയവയാണ് ജയന്തി അഭിനയിച്ച മലയാള ചിത്രങ്ങള്‍. എന്‍.ടി രാമറാവു, എം.ജി രാമചന്ദ്ര, രാജ് കുമാര്‍, രജനീകാന്ത് എന്നീ മഹാനടന്മാരോടൊപ്പം തിളങ്ങിയ നടിയാണ് ജയന്തി.
Keywords: Kannada, Actress Jayanthi, Passes away
COMMENTS