Actor Dilip Kumar passed away
മുംബൈ: അഞ്ച് ദശാബ്ദത്തോളം ബോളിവുഡില്‍ നിറഞ്ഞുനിന്ന മഹാനടന്‍ ദിലീപ് കുമാര്‍ (98) അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങള്‍ കാരണം ദീര്‍ഘനാളായി ചികിത്സയിലായിരുന്നു.
നിരവധി പരമോന്നത പുരസ്‌കാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. മുഹമ്മദ് യൂസഫ് ഖാനെന്ന അദ്ദേഹത്തിന്റെ യഥാര്‍ത്ഥ പേര് ദിലീപ് കുമാറെന്നാക്കിയത് പ്രശസ്ത ഹിന്ദി സാഹിത്യകാരന്‍ ഭഗവതി ചരണ്‍ വര്‍മ്മയാണ്. റിയലിസ്റ്റിക് നടനായും നിര്‍മ്മാതാവായും ബോളിവുഡില്‍ അദ്ദേഹം നിറഞ്ഞുനിന്നിരുന്നു. നടി സൈറ ബാനുവാണ് ഭാര്യ.
1944 ല്‍ പുറത്തിറങ്ങിയ ജ്വാര്‍ ഭട്ട എന്ന സിനിമയില്‍ നായകനായാണ് അദ്ദേഹത്തിന്റെ അരങ്ങേറ്റം. നയാ ദൗര്‍, മുഗള്‍ ഇ ആസാം, ദേവദാസ്, റാം ഔര്‍ ശ്യാം, മധുമതി, ഗംഗാ യമുന തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ ശ്രദ്ധേയമായ ചിത്രങ്ങള്‍. 1998 ല്‍ പുറത്തിറങ്ങിയ ക്വിലയാണ് അവസാനമായി അഭിനയിച്ച ചിത്രം.
രാജ്യത്തെ പരമോന്നത ബഹുമതികളായ പത്മഭൂഷണ്‍, ദാദാ സാഹേബ് ഫാല്‍കെ അവാര്‍ഡ്, പത്മവിഭൂഷണ്‍, സിവിലിയന്‍ ബഹുമതിയായ നിഷാന്‍ ഇ ഇംതിയാസ് തുടങ്ങിയവയും എട്ടു തവണ ഫിലിം ഫെയര്‍ അവാര്‍ഡും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.
രാഷ്ട്രപതി, പ്രധാനമന്ത്രി, കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഉള്‍പ്പടെ പ്രമുഖര്‍ അദ്ദേഹത്തിന്റെ നിര്യാണത്തില്‍ അനുശോചനമറിയിച്ചു.
Keywords: Dilip Kumar, Passed away, Bollywood, Today
COMMENTS