Stan Swamy passed away
മുംബൈ: ഭീമ കൊറേഗാവ് കേസില്‍ വിചാരണ നേരിടുന്ന മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഫാ.സ്റ്റാന്‍ സ്വാമി (84) അന്തരിച്ചു. തലോജ സെന്‍ട്രല്‍ ജയിലിലായിരുന്ന സ്റ്റാന്‍ സ്വാമിയെ മുംബൈ ഹൈക്കോടതിയുടെ ഉത്തരവിനെ തുടര്‍ന്ന് മേയ് 28 ന് രണ്ടാഴ്ചത്തെ ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.
ഭീമ കൊറേഗാവ് യുദ്ധത്തിന്റെ 200-ാം വാര്‍ഷികത്തിന് മുന്നോടിയായി നടന്ന എല്‍ഗാര്‍ പരിഷദ് എന്ന ദളിത് സംഗവുമായും മാവോവാദി സംഘടനകളുമായും ബന്ധമുണ്ടെന്ന് ആരോപിച്ചാണ് ഫാ.സ്റ്റാന്‍ സ്വാമി ഉള്‍പ്പടെയുള്ള മനുഷ്യാവകാശ പ്രവര്‍ത്തകരെ 2018 ല്‍ അറസ്റ്റ് ചെയ്തത്.
Keywords: Activist, Stan Swamy, Passed away, Anti terror law
COMMENTS