കോഴിക്കോട്: വയനാട് മരംമുറിക്കേസില്‍ ഉദ്യോഗസ്ഥതല വീഴ്ച ചൂണ്ടിക്കാട്ടിയ ഉദ്യോഗസ്ഥനെ അന്വേഷണ സംഘത്തില്‍ നിന്നും മാറ്റി. ഡി.എഫ്.ഒ ധനേഷ് കുമാറി...
കോഴിക്കോട്: വയനാട് മരംമുറിക്കേസില്‍ ഉദ്യോഗസ്ഥതല വീഴ്ച ചൂണ്ടിക്കാട്ടിയ ഉദ്യോഗസ്ഥനെ അന്വേഷണ സംഘത്തില്‍ നിന്നും മാറ്റി. ഡി.എഫ്.ഒ ധനേഷ് കുമാറിനെയാണ് അന്വേഷണ സംഘത്തില്‍ നിന്നും മാറ്റിയത്. കേസന്വേഷിക്കുന്ന അഞ്ച് ഡി.എഫ്.ഒമാരില്‍ ഒരാളായിരുന്നു ധനേഷ് കുമാര്‍.
കേസിലെ പ്രതി റോജി അഗസ്റ്റിന്‍ ഇദ്ദേഹത്തിനെനെതിരെ കോഴ ആരോപണം ഉന്നയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് നടപടി. ഭരണപരമായ കാരണം എന്നുപറഞ്ഞാണ് സര്‍ക്കാര്‍ നടപടി.
മരംകൊള്ള നടത്തുന്നതില്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടെന്ന് കണ്ടുപിടിച്ചത് ഇദ്ദേഹമായിരുന്നു. അതിനിടെ വനംമന്ത്രി എ.കെ ശശീന്ദ്രന്‍ പോലും അറിയാതെയാണ് നടപടിയെന്നാണ് സൂചന.
അതേസമയം സര്‍ക്കാരിന്റെ ഈ നീക്കത്തിനെതിരെ പരിസ്ഥിതിസ്‌നേഹികള്‍ അടക്കം രംഗത്തെത്തി. അന്വേഷണ സംഘത്തെ മാനസിക സമ്മര്‍ദ്ദത്തിലാക്കാനും അവരെ സമൂഹത്തില്‍ ഒറ്റപ്പെടുത്താനുമാണ് ഈ നീക്കമെന്ന് അവര്‍ ചൂണ്ടിക്കാട്ടി.
വനം മന്ത്രി പോലും അറിയാതെയുള്ള ഈ നീക്കം അന്വേഷണം അട്ടിമറിക്കാനുള്ള ശ്രമമാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശനും വ്യക്തമാക്കി.
Keywords: Wayanad, Tree theft case, DFO, Government
COMMENTS