തിരുവനന്തപുരം: സി.പി.എമ്മിനെതിരെ കടുത്ത ആരോപണവുമായി പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍. സ്വര്‍ണ്ണക്കടത്തുകാരെയും ക്രിമിനല്‍ സംഘങ്ങളെയും സ്ത്രീപീഡ...
തിരുവനന്തപുരം: സി.പി.എമ്മിനെതിരെ കടുത്ത ആരോപണവുമായി പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍. സ്വര്‍ണ്ണക്കടത്തുകാരെയും ക്രിമിനല്‍ സംഘങ്ങളെയും സ്ത്രീപീഡകരെയും സംരക്ഷിക്കുന്ന പാര്‍ട്ടിയായി സി.പി.എം മാറിയെന്ന് പ്രതിപക്ഷനേതാവ് ആരോപണം ഉന്നയിച്ചു.
ഇക്കാര്യത്തില്‍ മുഖ്യമന്ത്രി മൗനം വെടിയണമെന്നും പാര്‍ട്ടിയിലെ ഉത്തരവാദിത്തപ്പെട്ടവര്‍ക്ക് ഈ കേസുകളില്‍ ബന്ധമുണ്ടോയെന്ന് അന്വേഷിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കൊടകര കുഴല്‍പ്പണക്കേസ് അട്ടിമറിക്കാനുള്ള ശ്രമമാണെന്നും സി.പിഎമ്മും ബി.ജെ.പിയും തമ്മിലുള്ള ഒത്തുതീര്‍പ്പാണ് ഇതിനു പിന്നിലെന്നും പ്രതിപക്ഷനേതാവ് ആരോപണമുന്നയിച്ചു.
മലബാറിലെ സി.പി.എം ക്രിമിനല്‍ സംഘങ്ങളുടെ അടിമകളായി മാറിയെന്നും സൈബര്‍ ഇടങ്ങളിലെ സി.പി.എം ഗുണ്ടകള്‍ തന്നെയാണ് സംസ്ഥാനത്തെ എല്ലാ ക്രിമിനല്‍ കേസുകളുടെയും ആസൂത്രകരെന്ന വിവരമാണ് വന്നുകൊണ്ടിരിക്കുന്നതെന്നും പാര്‍ട്ടി എല്ലാ സ്വാധീനവും ഉപയോഗിച്ച് ഇത്തരക്കാരെ സംരക്ഷിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
Keywords: V.D Satheesan, C.P.M, B.J.P, Chief minister
COMMENTS