തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 19,760 പേര്‍ക്ക് കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 1,30,594 സാമ്പിളുകളാണ് പരിശോധിച്ചത്. ...
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 19,760 പേര്‍ക്ക് കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 1,30,594 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.13 ആണ്. ഇന്നലെ ടിപിആര്‍ നിരക്ക് 13.77 ആയിരുന്നു. 194 കോവിഡ് മരണങ്ങളാണ് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 9009 ആയി. 24,117 പേര് ഇന്നു രോഗമുക്തി നേടി.
രോഗികളും സമ്പര്‍ക്ക രോഗികളും
മലപ്പുറം 2874 (2800)
തിരുവനന്തപുരം 2345 (2246)
പാലക്കാട് 2178 (1282)
കൊല്ലം 2149 (2145)
എറണാകുളം 2081 (2017)
തൃശൂര്‍ 1598 (1586)
ആലപ്പുഴ 1557 (1548)
കോഴിക്കോട് 1345 (1331)
കോട്ടയം 891 (849)
കണ്ണൂര്‍ 866 (785)
പത്തനംതിട്ട 694 (677)
ഇടുക്കി 462 (448)
കാസര്‍കോട് 439 (426)
വയനാട് 281 (253).
ഇതുവരെ ആകെ 1,99,26,522 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 104 പേര് സംസ്ഥാനത്തിന് പുറത്തുനിന്നു വന്നവരാണ്. 18,393 പേര് സമ്പര്‍ക്ക രോഗികളാണ്. 1189 പേരുടെ രോഗ ഉറവിടം വ്യക്തമല്ല.
രോഗം ബാധിച്ച ആരോഗ്യ പ്രവര്‍ത്തകര്‍-74
കണ്ണൂര്‍ 15
എറണാകുളം 13
കോഴിക്കോട് 8
പാലക്കാട് 7
പത്തനംതിട്ട 6
തിരുവനന്തപുരം
തൃശൂര്‍ 5
കൊല്ലം
വയനാട് 4
ആലപ്പുഴ
ഇടുക്കി 3
മലപ്പുറം 1.
23,34,502 പേര് ഇതുവരെ രോഗമുക്തി നേടി. 7,64,008 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 7,26,515 പേര് വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 37,493 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2684 പേരെയാണ് ഇന്ന് ആശുപത്രികളില്‍ പ്രവേശിപ്പിച്ചത്.
ഇന്ന് രണ്ടു പുതിയ ഹോട്ട് സ്പോട്ടുകള്‍ കൂടി നിലവില്‍ വന്നു. ഒരു പ്രദേശത്തെയും ഹോട്ട് സ്പോട്ടില്‍ നിന്ന് ഒഴിവാക്കിയിട്ടില്ല. നിലവില്‍ ആകെ 885 ഹോട്ട് സ്പോട്ടുകളാണുള്ളത്.
രോഗമുക്തര്‍-24,117
തിരുവനന്തപുരം 2023
കൊല്ലം 432
പത്തനംതിട്ട 982
ആലപ്പുഴ 2014
കോട്ടയം 1310
ഇടുക്കി 741
എറണാകുളം 2424
തൃശൂര്‍ 2157
പാലക്കാട് 2979
മലപ്പുറം 4170
കോഴിക്കോട് 2375
വയനാട് 228
കണ്ണൂര്‍ 1502
കാസര്‍കോട് 780.
Keywords: Kerala, Covid, Coronavirus, Vaccination
COMMENTS