പെഷവാര്‍: നൊബേല്‍ പുരസ്‌കാര ജേതാവ് മലാല യൂസഫ്‌സായിക്കു നേരെ ചാവേര്‍ ആക്രമണത്തിനു ആഹ്വാനം ചെയ്ത പുരോഹിതനെ ഭീകര വിരുദ്ധ നിയമപ്രകാരം പൊലീസ് അറസ...
പെഷവാര്‍: നൊബേല്‍ പുരസ്‌കാര ജേതാവ് മലാല യൂസഫ്‌സായിക്കു നേരെ ചാവേര്‍ ആക്രമണത്തിനു ആഹ്വാനം ചെയ്ത പുരോഹിതനെ ഭീകര വിരുദ്ധ നിയമപ്രകാരം പൊലീസ് അറസ്റ്റു ചെയ്തു. പാക് മത പുരോഹിതന്‍ മുഫ്തി സര്‍ദാര്‍ അലി ഹഖാനിയാണ് അറസ്റ്റിലായത്.
ഒരു അഭിമുഖത്തില്‍ മലാല നടത്തിയ പരാമര്‍ശത്തിനെതിരെയാണ് ഇയാള്‍ അവര്‍ക്കെതിരെ ചാവേര്‍ ആക്രമണം നടത്തണമെന്ന് അനുയായികളോട് ആഹ്വാനം ചെയ്തത്.
ജീവിതത്തില്‍ വിവാഹത്തിന്റെ ആവശ്യമെന്താണെന്നും ഒരാള്‍ ഒപ്പം വേണമെന്നുണ്ടെങ്കില്‍ പങ്കാളികളായി ജീവിച്ചാല്‍ പോരെയെന്നുമായിരുന്നു മലാല അഭിമുഖത്തില്‍ പറഞ്ഞത്. ഇതാണ് പാക് മതപുരോഹിതനെ ചൊടിപ്പിച്ചത്.
Kewywords: Malala Yousafzai, Pak cleric, Arrest, Police
COMMENTS