തിരുവനന്തപുരം: തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എയ്ക്ക് വധഭീഷണി. എം.എല്‍.എ ഹോസ്റ്റലിലെ വിലാസത്തില്‍ ഊമക്കത്ത് ലഭിക്കുകയായിരുന്നു. കോഴിക്ക...
തിരുവനന്തപുരം: തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എയ്ക്ക് വധഭീഷണി. എം.എല്‍.എ ഹോസ്റ്റലിലെ വിലാസത്തില്‍ ഊമക്കത്ത് ലഭിക്കുകയായിരുന്നു. കോഴിക്കോട്ട് നിന്നാണ് കത്ത് അയച്ചിരിക്കുന്നത്. പത്തു ദിവസത്തിനകം ഇന്ത്യ വിട്ടില്ലെങ്കില്‍ ഭാര്യയെയും മക്കളെയും ഉള്‍പ്പടെ വകവരുത്തുമെന്നായിരുന്നു കത്തിലെ ഉള്ളടക്കം.
ക്രിമിനല്‍ പട്ടികയില്‍ പെടുത്തിയതിന്റെ പ്രതികാരമാണെന്നും കത്തില്‍ പറയുന്നുണ്ട്. ടി.പി ചന്ദ്രശേഖരന്‍ വധം നടക്കുന്ന സമയത്ത് തിരുവഞ്ചൂര്‍ ഉമ്മന്‍ ചാണ്ടി മന്ത്രിസഭയില്‍ ആഭ്യന്തര മന്ത്രിയായിരുന്നു.
സംഭവത്തില്‍ തിരുവഞ്ചൂര്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടുണ്ട്. സംഭവത്തിനു പിന്നില്‍ ടി.പി വധക്കേസിലെ പ്രതികളാണെന്ന് സംശയിക്കുന്നതായും മുഖ്യമന്ത്രി ഈ വിഷയത്തില്‍ അടിയന്തര നടപടിയെടുക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.
Keywords: Threat letter, Thiruvanchoor Radhakrishnan, T.P murder case
COMMENTS