a Boat filled with explosives coming to South Indian cost from Sri Lanka, high alert announced
ന്യൂഡൽഹി: സ്ഫോടക വസ്തുക്കൾ നിറച്ച ബോട്ട് ശ്രീലങ്കൻ തീരത്തുനിന്ന് തമിഴ്നാട് തീരത്തേക്ക് വരുന്നതായി ഇൻറലിജൻസ് മുന്നറിയിപ്പ്. ഇതിനെത്തുടർന്ന് കേരള-തമിഴ്നാട് തീരങ്ങളിൽ സുരക്ഷ ശക്തമാക്കി.
ഭീകര സംഘടനയുടെ ബോട്ട് ആണോ വരുന്നത് എന്നകാര്യം കേന്ദ്ര ഇൻറലിജൻസ് ഏജൻസികൾ ഇതുവരെ വ്യക്തമാക്കിയിട്ടില്ല.
മുന്നറിയിപ്പിൻ്റെ പശ്ചാത്തലത്തിൽ രാമേശ്വരം, തൂത്തുക്കുടി, കന്യാകുമാരി തീരങ്ങളിൽ അതീവ ജാഗ്രതാ നിർദ്ദേശം നൽകിയിരിക്കുകയാണ്.
കന്യാകുമാരിക്ക് സമീപം കൂടംകുളം ആണവനിലയം സ്ഥിതിചെയ്യുന്നതുകൊണ്ടുതന്നെ അതീവ ജാഗ്രതയാണ് പുലർത്തുന്നത്.
തീരമേഖലയിൽ നാവികസേനയും തീര രക്ഷാസേനയും ജാഗ്രത പുലർത്തുന്നുണ്ട്. സായുധരായ പൊലീസുകാരെയും തീരമേഖലയിൽ വിന്യസിച്ചിട്ടുണ്ട് .
കേരള തീരത്ത് അതീവ ജാഗ്രതയ്‌ക്കു പോലീസ് മേധാവി നിർദേശം നൽകി.
COMMENTS