ന്യൂഡല്‍ഹി: പ്ലസ് വണ്‍ പരീക്ഷ റദ്ദാക്കുന്ന വിഷയത്തില്‍ തീരുമാനം നാളെ അറിയിക്കണമെന്ന് കേരളത്തോട് സുപ്രീംകോടതി. ഈ വിഷയത്തില്‍ നിലപാടറിയിക്കാന്...
ന്യൂഡല്‍ഹി: പ്ലസ് വണ്‍ പരീക്ഷ റദ്ദാക്കുന്ന വിഷയത്തില്‍ തീരുമാനം നാളെ അറിയിക്കണമെന്ന് കേരളത്തോട് സുപ്രീംകോടതി. ഈ വിഷയത്തില്‍ നിലപാടറിയിക്കാന്‍ കേരളം ഒരാഴ്ചത്തെ സാവകാശം ആവശ്യപ്പെട്ടെങ്കിലും കോടതി അതംഗീകരിച്ചില്ല.
നാളെ തന്നെ ഈ വിഷയത്തില്‍ വിശദമായ വാദം കേള്‍ക്കുമെന്നും കേരളം നിലപാടറിയിച്ചില്ലെങ്കില്‍ സ്വയം ഉത്തരവ് പുറപ്പെടുവിക്കുമെന്നും കോടതി വ്യക്തമാക്കി.
കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തില്‍ പരീക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഒരു വിഭാഗം വിദ്യാര്‍ത്ഥികളും രക്ഷാകര്‍ത്താക്കളും സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി നടപടി.
അസം, പഞ്ചാബ്, ത്രിപുര, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കണമെന്ന ഹര്‍ജിയും നാളെ സുപ്രീംകോടതി പരിഗണിക്കും.
Keywords: Supreme court, Board examination, Kerala, Tomorrow
COMMENTS