തിരുവനന്തപുരം: ഇ വാർത്ത ഡയറക്ടർ ബോർഡ് അംഗമായിരുന്ന കാര്യവട്ടം തുണ്ടത്തിൽ ദാറുൽ ഹുദയിൽ സുലൈമാൻ നിര്യാതനായി. 69 വയസ്സായിരുന്നു. കോവിഡ് അന...
തിരുവനന്തപുരം: ഇ വാർത്ത ഡയറക്ടർ ബോർഡ് അംഗമായിരുന്ന കാര്യവട്ടം തുണ്ടത്തിൽ ദാറുൽ ഹുദയിൽ സുലൈമാൻ നിര്യാതനായി. 69 വയസ്സായിരുന്നു.
കോവിഡ് അനുബന്ധ പ്രശ്നങ്ങളെ തുടർന്ന് തിരുവനന്തപുരം കോസ്മോപൊളിറ്റൻ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം.
ഷാഹിദാ ബീവിയാണ് ഭാര്യ. ഇ വാർത്ത മാനേജിങ് എഡിറ്ററും കോം ഇന്ത്യയുടെ മുൻ പ്രസിഡണ്ടുമായ അൽ അമീൻ മകനാണ്. അമീറ, അമീന എന്നിവരാണ് മറ്റ് മക്കൾ. ട്രഷറി വിഭാഗം ജീവനക്കാരനായ ഷിജു മുഹമ്മദ് മരുമകനാണ്.
സംസ്കാരം ചെമ്പഴന്തി മസ്ജിദ് ഖബറിടത്തിൽ നടത്തി.
COMMENTS