പാരിസ് : ഫ്രഞ്ച് ഓപ്പണ്‍ ടെന്നിസിലെ ഒത്തുകളി വിവാദത്തെ തുടര്‍ന്നു റഷ്യന്‍ താരം യാന സിസിക്കോവയെ അറസ്റ്റുചെയ്തു. ഒത്തുകളി സ്ഥിരീകരിക്കപ്പെട്ടത...
പാരിസ് : ഫ്രഞ്ച് ഓപ്പണ്‍ ടെന്നിസിലെ ഒത്തുകളി വിവാദത്തെ തുടര്‍ന്നു റഷ്യന്‍ താരം യാന സിസിക്കോവയെ അറസ്റ്റുചെയ്തു. ഒത്തുകളി സ്ഥിരീകരിക്കപ്പെട്ടതിനെ തുടര്‍ന്ന് യാനയെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ടെന്ന് ഫ്രഞ്ച് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.
വനിതാ ഡബിള്‍സ് ടൂര്‍ണമെന്റില്‍ റോളണ്ട് ഗാരോസില്‍ നടന്ന ആദ്യ റൗണ്ട് മത്സരത്തിനു ശേഷമാണ് 26 കാരിയയാ യാന സിസിക്കോവയെ വ്യാഴാഴ്ച വൈകുന്നേരം മസാജ് സെഷനിടയില്‍ നിന്നു കസ്റ്റഡിയിലെടുത്തത്.അറസ്റ്റുവാര്‍ത്ത ഫ്രഞ്ച് ടെന്നീസ് ഫെഡറേഷനും (എഫ്എഫ്ടി) സ്ഥിരീകരിച്ചു. കഴിഞ്ഞ സെപ്റ്റംബറില്‍ ഫ്രഞ്ച് ഓപ്പണില്‍ നടന്ന വനിതാ ഡബിള്‍സ് മത്സരത്തില്‍ ഒത്തുകളി നടന്നുവെന്ന സംശയത്തെ തുടര്‍ന്ന് ഫ്രഞ്ച് പ്രോസിക്യൂട്ടര്‍മാര്‍ നടത്തിയ അന്വേഷണത്തിലാണ് സത്യാവസ്ഥ പുറത്തുവന്നത്.
റൊമാനിയന്‍ ജോഡിയായ ആന്‍ഡ്രിയ മിറ്റുവും പട്രീഷ്യ മാരിയും സിസിക്കോവയും അമേരിക്കക്കാരിയായ മാഡിസണ്‍ ബ്രെംഗലും തമ്മിലുള്ള ഡബിള്‍സ് മത്സരത്തിലാണ് ഒത്തുകളി നടന്നത്. ഈ മത്സരത്തില്‍
രണ്ടാം സെറ്റില്‍ സിസിക്കോവയുടെ പെരുമാറ്റം സംശയകരമായിരുന്നുവത്രേ. മത്സരത്തില്‍ ഇരു ജോഡികളും രണ്ട് ഗെയിമുകള്‍ വീതം സമനിലയില്‍ പിരിയുകയായിരുന്നു.
സിസിക്കോവ അറസ്റ്റിലായെന്നു വിവരം ലഭിച്ചതായി റഷ്യന്‍ ടെന്നീസ് ഫെഡറേഷന്‍ പ്രസിഡന്റ് ഷാമില്‍ ടാര്‍പിഷെവ് ആര്‍ഐഎ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. പാരീസിലെ റഷ്യന്‍ എംബസിയെ വിവരം അറിയിച്ചിട്ടുണ്ടെന്നും വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
കേസുമായി ബന്ധപ്പെട്ട് രേഖകളൊന്നും ലഭിച്ചിട്ടില്ലെന്നും അതിനാല്‍ എന്താണ് സംഭവിച്ചതെന്ന് വിലയിരുത്താന്‍ സമയമായില്ലെന്നും ടാര്‍പിഷെവ് പറഞ്ഞു.
കായികരംഗത്തെ അഴിമതി കൈകാര്യം ചെയ്യുന്ന ഇന്റര്‍നാഷണല്‍ ടെന്നീസ് ഇന്റഗ്രിറ്റി ഏജന്‍സിയും പ്രതികരിക്കാന്‍ വിസമ്മതിച്ചു. ടെന്നീസ് ഭരണസമിതികള്‍ രൂപീകരിച്ച ഒരു സ്വതന്ത്ര സ്ഥാപനമാണ് ഐടിഐഎ.
Summary: Russian player Yana Sisikova has been arrested following a match-fixing scandal at the French Open. French police say Yana has been taken into custody after the match fixing was confirmed.
Yana Sisikova, 26, was taken into custody during a massage session on Thursday evening after the first round of the women's doubles tournament at Roland Garros.
Keywords: Russian player, Yana Sisikova, Match-fixing, Scandal, French Open, French police, Roland Garros.
COMMENTS