...
തിരുവനന്തപുരം: കോവിഡ് പ്രതിരോധത്തിന് പ്രാധാന്യം നല്‍കിക്കൊണ്ട്, രോഗ പ്രതിരോധത്തിന് 20,000 കോടി രൂപയുടെ രണ്ടാം പാക്കേജ് പ്രഖ്യാപിച്ചുകൊണ്ടും, ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ആദ്യ ബജറ്റ് നിയമസഭയില്‍ അവതരിപ്പിച്ചു.
കോവിഡിനു ശേഷമുള്ള ലോകക്രമത്തിലേക്കു കേരളത്തെ മാറ്റിയെടുക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് ധനമന്ത്രി പറഞ്ഞു. മുന്‍ ധനമന്ത്രി തോമസ് ഐസകിന്റെ സമഗ്ര ബജറ്റിന്റെ തുടര്‍ച്ചയാണിതെന്നും ബാലഗോപാല്‍ വ്യക്തമാക്കി.
പ്രധാന പ്രഖ്യാപനങ്ങള്‍
* കോവിഡ് പ്രതിസന്ധി നേരിടാന്‍ 20,000 കോടിയുടെ രണ്ടാം പാക്കേജ്
* പാക്കേജ് പ്രകാരം 8000 കോടി രൂപ ജനങ്ങളിലേക്ക് നേരിട്ടെത്തിക്കും* ഉപജീവനം മുട്ടിയവര്‍ക്ക് 8,900 കോടി രൂപ നേരിട്ടു നല്കും
* ആരോഗ്യ അടിയന്തിരാവസ്ഥ നേരിടാന്‍ 2500 കോടി രൂപ നീക്കിവയ്ക്കും
* സൗജന്യ വാക്‌സിന്‍ 18 വയസ്സിന് മുകളിലുള്ളവര്‍ക്ക് ലഭ്യമാക്കാന്‍ 1000 കോടി രൂപ
* എല്ലാവര്‍ക്കും സൗജന്യ വാക്‌സിന്‍ സര്‍ക്കാരിന്റെ ചെലവില്‍ ഉടന്‍ ലഭ്യമാക്കും
* പകര്‍ച്ച വ്യാധി നിയന്ത്രണത്തിന് മെഡിക്കല്‍ കോളേജുകളില്‍ പ്രത്യേക ബ്ലോക്കുകള്‍, സിഎച്ച്‌സി, പിഎച്ച്‌സികളില്‍ 10 ഐസൊലേഷന്‍ കിടക്കകള്‍
* വാക്‌സിന്‍ വിതരണ കേന്ദ്രത്തിന് 10 കോടി രൂപ
* ലൈഫ് സയന്‍സ് പാര്‍ക്കില്‍ വാക്‌സില്‍ ഉത്പാദന യൂണിറ്റുകള്‍ ആരംഭിക്കും
* വാക്‌സിന്‍ ഗവേഷണത്തിന് പദ്ധതി രൂപീകരിക്കും
* നികുതി ഒറ്റത്തവണ തീര്‍പ്പാക്കല്‍ തുടരും
* കോവിഡ് സാഹചര്യത്തില്‍ പുതിയ നികുതികളില്ല
* തൊഴില്‍ സംരംഭങ്ങള്‍ക്ക് 1600 കോടി രൂപ വായ്പ നല്കും
* പ്രാഥമിക സഹകരണ സംഘങ്ങള്‍ക്ക് 2000 കോടി രൂപ വായ്പ അനുവദിക്കും
* കേരള ബാങ്ക് വഴി കുറഞ്ഞ പലിശക്ക് കാര്‍ഷിക വായ്പ
* കൃഷിക്കാര്‍ക്ക് നാലു ശതമാനം പലിശ നിരക്കില്‍ അഞ്ചു ലക്ഷം വരെ വായ്പ
* തീരദേശ സംരക്ഷണത്തിന് പരമ്പരാഗത രീതി ഒഴിവാക്കി ആധുനിക മാര്‍ഗങ്ങള്‍ അവലംബിക്കും
* തീരദേശത്ത് അടിസ്ഥാന സൗകര്യവികസനത്തിനും തീരസംരക്ഷണത്തിനും 5300 കോടി ചെലവിടും, ആദ്യഘട്ടത്തില്‍ കിഫ്ബിയില്‍നിന്ന് 1500 കോടി അനുവദിക്കും
* കൃഷിഭവനുകള്‍ സ്മാര്‍ട്ട് ആക്കാന്‍ ആദ്യഘട്ടമായി 10 കോടി രൂപ
* കുടംബശ്രീക്ക് ആയിരം കോടിയുടെ വായ്പാ പദ്ധതി
Keywords: KN Balagopal, Budget, Kerala, Covid, Package


COMMENTS