Renowned photographer and director Shivan (89) died at a private hospital in Thiruvananthapuram following heart attack
തിരുവനന്തപുരം: വിഖ്യാത ഫോട്ടോഗ്രാഫറും സംവിധായകനുമായ ശിവന്‍ (89) ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ അന്തരിച്ചു.
തിരുവിതാംകൂറിലെയും തിരു കൊച്ചിയിലെയും പിന്നീട് കേരളത്തിലെയും ആദ്യ ഗവണ്‍മെന്റ് പ്രസ് ഫോട്ടോഗ്രാഫറായിരുന്നു. സംസ്ഥാനത്തെ ആദ്യ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ഉള്‍പ്പെടെ നിരവധി പ്രാധാനമുഹൂര്‍ത്തങ്ങള്‍ അദ്ദേഹം പകര്‍ത്തിയിട്ടുണ്ട്. ജവഹര്‍ലാല്‍ നെഹ്റു മുതല്‍ നിരവധി നേതാക്കളുടെ രാഷ്ട്രീയ ജീവിതം കാമറയില്‍ പകര്‍ത്തി.
സിനിമ, സാഹിത്യം, നാടകം, ഡോക്യുമെന്ററി തുടങ്ങിയ രംഗങ്ങളില്‍ വ്യക്തിമുദ്ര പതിച്ചു. മൂന്നു തവണ ദേശീയ ചലച്ചിത്ര പുരസ്‌കാരം നേടി. ചെമ്മീന്‍ സിനിമയുടെ സ്റ്റില്‍ ഫോട്ടോഗ്രാഫറായിരുന്നു.
മലയാളത്തിലെ ആദ്യത്തെ കുട്ടികളുടെ ചിത്രമായ അഭയത്തിന്റെ സംവിധായകനായിരുന്നു. സ്വപ്നം, യാഗം, കൊച്ചുകൊച്ചു മോഹങ്ങള്‍, കിളിവാതില്‍, കേശു, ഒരു യാത്ര എന്നിവയാണ് പ്രധാന സിനിമകള്‍.
ഹരിപ്പാട് പടീറ്റതില്‍ വീട്ടില്‍ ഗോപാലപിള്ളയുടെയും വെട്ടുവിളഞ്ഞതില്‍ വീട്ടില്‍ ഭവാനി അമ്മയുടെയും ആറു മക്കളില്‍ രണ്ടാമനാണ് ശിവന്‍. പരേതയായ ചന്ദ്രമണിയാണ് ഭാര്യ.
സംവിധായകരും ഛായാഗ്രാഹകരുമായ സന്തോഷ് ശിവന്‍, സംഗീത് ശിവന്‍, സഞ്ജീവ് ശിവന്‍, സരിതാ രാജീവ് എന്നിവര്‍ മക്കളും ജയശ്രീ, ദീപ, ദീപ്തി, രാജീവ് എന്നിവര്‍ മരുമക്കളുമാണ്.
തിരുവനന്തപുരത്ത് 1959 ല്‍ സ്ഥാപിച്ച ശിവന്‍സ് സ്റ്റുഡിയോയുടെ ഉടമയാണ്. ഒരുകാലത്ത് തിരുവനന്തപുരത്തെത്തുന്ന പ്രമുഖരുടെയെല്ലാം താവളമായിരുന്നു സെക്രട്ടേറിയറ്റിന് എതിര്‍വശത്തുള്ള ശിവന്‍സ് സ്റ്റുഡിയോ.
Summary: Renowned photographer and director Shivan (89) died at a private hospital in Thiruvananthapuram following heart attack.
He was the first government press photographer in Travancore and later in Kerala. He has recorded several important moments, including the swearing in of the first cabinet of the state. The political lives of many leaders including Jawaharlal Nehru were captured on camera.
COMMENTS