തിരുവനന്തപുരം: ആര്‍.സി.സിയില്‍ ലിഫ്റ്റില്‍ നിന്നു വീണ് മരിച്ച നജീറയുടെ കുടുംബത്തിന് 20 ലക്ഷം രൂപ നല്കാന്‍ മന്ത്രിസഭാ യോഗ തീരുമാനം. പത്തനാപുര...
തിരുവനന്തപുരം: ആര്‍.സി.സിയില്‍ ലിഫ്റ്റില്‍ നിന്നു വീണ് മരിച്ച നജീറയുടെ കുടുംബത്തിന് 20 ലക്ഷം രൂപ നല്കാന്‍ മന്ത്രിസഭാ യോഗ തീരുമാനം. പത്തനാപുരം സ്വദേശിയായ നജീറ രോഗിയായ അമ്മയെ പരിചരിക്കാനായാണ് ആര്‍.സി.സിയില്‍ വന്നത്.
മേയ് 15 ന് പുലര്‍ച്ചെ നജീറ (22) ലിഫ്റ്റ് തകരാറിലാണെന്ന് അറിയാതെ തുറന്നു കിടന്ന വാതിലിലൂടെ അകത്തു കടക്കുകയായിരുന്നു. തുടര്‍ന്ന് താഴേക്ക് വീണ അവര്‍ക്ക് തലച്ചോറിനും തുടയെല്ലിനും പരിക്കുപറ്റി ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു.
തുടര്‍ന്നു നടത്തിയ പരിശോധനയില്‍ അവര്‍ക്ക് കോവിഡ് സ്ഥിരീകരിക്കുകയും സംഭവം വിവാദമാവുകയുമായിരുന്നു. നജീറയുടെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നു 20 ലക്ഷം രൂപ നല്‍കാന്‍ ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനമെടുത്തു.
Keywords: RCC, Accident, Death, Najeera
COMMENTS