Qatar sprinter Abdullah Haron, who won bronze in the 400m at the 2017 World Athletics Championships, has died in a car accident in Doha. He was 24 yrs
ദോഹ: 2017 ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ 400 മീറ്റര്‍ വെങ്കലം നേടിയ, ഖത്തറിന്റെ സ്പ്രിന്റര്‍ അബ്ദുല്ല ഹാരൂണ്‍ കാര്‍ അപകടത്തില്‍ മരിച്ചു. 24 വയസ്സായിരുന്നു.
ദോഹയിലുണ്ടായ കാറപകടത്തില്‍ മരിച്ചുവെന്നാണ് വാര്‍ത്ത. കൂടുതല്‍ വിശദാംശങ്ങള്‍ ലഭ്യമല്ല.
കുറച്ചു നാളായി അദ്ദേഹം പരിക്കിന്റെ പിടിയിലായിരുന്നു. പരിക്കില്‍ നിന്നു മോചിതനായി, ടോക്കിയോ ഒളിമ്പിക്‌സിന് യോഗ്യത നേടുന്നതിനുള്ള തയ്യാറെടുപ്പിലായിരുന്നു.
ആഗോള തലത്തിലും ഖത്തറിനു പ്രത്യേകിച്ചു മികച്ചൊരു അത് ലറ്റിനെ നനഷ്ടമായെന്ന് ഖത്തര്‍ ഒളിമ്പിക് കമ്മിറ്റിയും അനുശോചിച്ചു.
ഖത്തര്‍ ഒളിമ്പിക് കമ്മിറ്റി ശനിയാഴ്ച ഹാന്‍ഡില്‍ വിയോഗ വാര്‍ത്ത പങ്കുവച്ചു.
2017 ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ 44.48 സെക്കന്‍ഡിലാണ് ഹാരൂണ്‍ 400 മീറ്ററില്‍ വെങ്കലം നേടിയത്.
2016 ലോക ഇന്‍ഡോര്‍ ചാമ്പ്യന്‍ഷിപ്പിലും വെള്ളി മെഡല്‍ നേടിയിരുന്നു. ജക്കാര്‍ത്തയില്‍ 2018 നടന്ന ഏഷ്യന്‍ ഗെയിംസില്‍ 400 മീറ്റര്‍, 4x400 മീറ്റര്‍ റിലേ മത്സരങ്ങളില്‍ രണ്ട് സ്വര്‍ണ്ണ മെഡലുകള്‍ അദ്ദേഹത്തിന്റെ വകയായുണ്ട്.
World Athletics is deeply saddened to hear that Qatari sprinter Abdalelah Haroun – 2017 world 400m bronze medallist and a former world junior champion – has died in a car crash at the age of 24.
— World Athletics (@WorldAthletics) June 26, 2021
Summary: Qatar sprinter Abdullah Haron, who won bronze in the 400m at the 2017 World Athletics Championships, has died in a car accident in Doha. He was 24 years old.
COMMENTS