Police say Shantamma, the mother - in - law and the accused in the suicide of her daughter - in - law Priyanka, has gone missing
കൊച്ചി: മരുമകള്‍ പ്രിയങ്ക ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതി ചേര്‍ക്കപ്പെട്ട ഭര്‍തൃമാതാവ് ശാന്തമ്മ ഒളിവില്‍ പോയതായി പൊലീസ്.
നടന്‍ രാജന്‍ പി ദേവിന്റെ ഭാര്യയാണ് ശാന്തമ്മ. ശാന്തമ്മയുടെ മകന്‍ ഉണ്ണി രാജന്‍ പി ദേവിന്റെ ഭാര്യയാണ് പ്രിയങ്ക.
ശാസ്താംകോട്ടയില്‍ വിസ്മയ എന്ന യുവതി ഭര്‍തൃവീട്ടിലെ പീഡനത്തിനൊടുവില്‍ ദുരൂഹമായി മരിച്ചതിനെ തുടര്‍ന്ന് സ്ത്രീധന പീഡന മരണങ്ങള്‍ പൊലീസ് ഊര്‍ജ്ജിതമായി അന്വേഷിക്കുന്നുണ്ട്. എന്നാല്‍, പ്രിയങ്കയുടെ മരണം സംബന്ധിച്ച അന്വേഷണത്തില്‍ പൊലീസ് ജാഗ്രത കാട്ടുന്നില്ലെന്നു വ്യാപക പരാതിയുണ്ട്.
ശാന്തമ്മയെ മനപ്പൂര്‍വം അറസ്റ്റുചെയ്യാത്തതാണെന്ന് ആക്ഷേപുണ്ട്. ഇവര്‍ക്കു കോവിഡ് പോസിറ്റീവായിരുന്നു. അതിനാലാണ് അറസ്റ്റു വൈകിയതെന്നും ഇപ്പോള്‍ കാണാനില്ലെന്നുമാണ് പൊലീസ് ഭാഷ്യം.
Summary: Police say Shantamma, the mother - in - law and the accused in the suicide of her daughter - in - law Priyanka, has gone missing. Shantamma is the wife of actor Rajan P Dev. Priyanka is the wife of Unni Rajan P Dev, son of Shantamma.
COMMENTS