Actress Priya Raman and actor Ranjith have reunited seven years after their divorce. The couple got married in 2014
നടി പ്രിയാ രാമനും നടന്‍ രഞ്ജിത്തും വിവാഹ മോചനത്തിന് ഏഴു വര്‍ഷത്തിനു ശേഷം വീണ്ടും ഒന്നിച്ചു. സിനിമാലോകത്ത് വേര്‍പിരിയലിന്റെ വാര്‍ത്തകള്‍ മാത്രമാണ് പലപ്പോഴും കേള്‍ക്കാറുള്ളത്. അതില്‍ നിന്ന് ഏറെ വ്യത്യസ്തമായി പ്രിയാ രാമന്റെയും രഞ്ജിത്തിന്റെയും ഒത്തുചേരല്‍.
ഒരുകാലത്ത് തെന്നിന്ത്യയില്‍ ഏറെ തിരക്കുള്ള നടയായ പ്രിയ രഞ്ജിത്തുമായുള്ള വിവാഹശേഷമാണ് സിനിമയില്‍ നിന്ന് വിട്ടുനിന്നത്. ദമ്പതികള്‍ക്കു രണ്ടു മക്കളാണ്. രണ്ടുപേരും പ്രിയയുടെ ഒപ്പമായിരന്നു.
1993 ല്‍ രജനികാന്ത് നിര്‍മ്മിച്ച വള്ളി എന്ന ചിത്രത്തിലൂടെയാണ് പ്രിയ സിനിമയിലെത്തുന്നത്. അതേ വര്‍ഷം ഐ. വി. ശശി ചിത്രമായ അര്‍ത്ഥനയിലൂടെ മലയാളത്തിലെത്തി. പിന്നീട് മലയാളത്തില്‍ നിരവധി ചിത്രങ്ങളിലൂടെ പ്രിയ ആരാധകരുടെ മനസ്സില്‍ ഇടം നേടി. രഞ്ജിത്താകട്ടെ എന്നും നായകന്റെ ഇടികൊള്ളുന്ന ഇടത്തരം വില്ലന്‍ വേഷങ്ങളിലൊതുങ്ങാന്‍ വിധിക്കപ്പെടുകയായിരുന്നു.
2018 ലെ സീ തമിഴ് അവാര്‍ഡ് നിശയില്‍ രഞ്ജിത്തില്‍ നിന്ന് പ്രിയ അവാര്‍ഡ്
വാങ്ങുന്ന ചിത്രം വലിയ ചര്‍ച്ചയായിരുന്നു. അന്നു മുതലേ ഇരുവരും വീണ്ടും
മനസ്സുകൊണ്ട് അടുത്തിരുന്നു.
പതിനഞ്ചു വര്‍ഷത്തെ ദാമ്പത്യം അവസാനിപ്പിച്ച വേളയില്‍ മക്കളെ നന്നായി വളര്‍ത്താനായി പ്രിയ ബിസിനസിലേക്കും ഒപ്പം അഭിനയത്തിലേക്കും തിരിയുന്നത്. ഗ്രാനൈറ്റ് ബിസിനസും ഒപ്പം സീരിയല്‍ അഭിനയവുമായി ജീവിതത്തിലെ കടുകട്ടി കാലം പ്രിയ കടന്നു.
പ്രിയയുമായി പിരിഞ്ഞ രഞ്ജിത്ത് നടി രാഗസുധയെ വിവാഹം കഴിച്ചു. പക്ഷേ, ഒരു വര്‍ഷത്തിനകം ഇരുവരും വിവാഹ മോചിതരായി.
Summary: Actress Priya Raman and actor Ranjith have reunited seven years after their divorce. The couple got married in 2014. The marriage was the culmination of a long love affair. On the 22nd wedding anniversary, Ranjith himself shared the information about the reunion on his Facebook page. Fans are full of congratulatory messages for the reunion of the star couple.
COMMENTS