Private buses will be able to operate on a single and double digit basis from tomorrow onward in compliance with Covid protocol in Kerala
തിരുവനന്തപുരം: സ്വകാര്യ ബസുകള്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഒറ്റ -ഇരട്ട അക്ക നമ്പറിന്റെ അടിസ്ഥാനത്തില്‍ ഓരോ ദിവസം ഇടവിട്ട് നാളെ മുതല്‍ സര്‍വീസ് നടത്താം.
എല്ലാ ദിവസവും എല്ലാ സ്വകാര്യ ബസുകള്‍ക്കും സര്‍വീസ് നടത്താവുന്ന സാഹചര്യമല്ല നിലവിലുള്ളതെന്ന് ഗതാഗത മന്ത്രി മന്ത്രി ആന്റണി രാജു പറഞ്ഞു.
നാളെ (വെള്ളിയാഴ്ച്ച) ഒറ്റ അക്ക നമ്പര്‍ ബസുകള്‍ക്കു ഓടാം. തിങ്കള്‍ (21.06.21), ബുധന്‍, വെള്ളി ദിവസങ്ങളില്‍ ഇരട്ട അക്ക നമ്പര്‍ ബസുകള്‍ സര്‍വീസ് നടത്തണം. ചൊവ്വ (22.06.21), വ്യാഴം ദിവസങ്ങളിലും തുടര്‍ന്ന് വരുന്ന തിങ്കളാഴ്ചയും (28.06.21) ഒറ്റ നമ്പര്‍ ബസുകള്‍ നിരത്തില്‍ ഇറങ്ങാം.
ശനിയും ഞായറും സര്‍വീസ് പാടില്ലെന്നും ഗതാഗത മന്ത്രി അറിയിച്ചു.
Summary: Private buses will be able to operate on a single and double digit basis from tomorrow onward in compliance with Covid protocol. Transport Minister Antony Raju said the situation was not conducive to all private buses to run on a daily basis.
COMMENTS