Actor Prithviraj wants to act in films like Joji. Prithviraj said that most of the directors are coming with the idea of big films
ജോജി പോലുള്ള ചിത്രങ്ങളില്‍ അഭിനയിക്കാന്‍ ആഗ്രഹമുണ്ടെന്നു നടന്‍ പൃഥ്വരാജ്. തന്നെ വച്ചു മിക്കവരും വലിയ ചിത്രങ്ങളാണ് സംവിധാനം ചെയ്യാറുള്ളതെന്നും എന്നാല്‍ കാമ്പുള്ള ചെറിയ ചിത്രങ്ങളില്‍ അഭിനയിക്കാന്‍ ഏറെ താത്പര്യമുണ്ടെന്നും പൃഥ്വി പറഞ്ഞു.
സംവിധായകന്‍ ദിലീഷ് പോത്തനും തിരക്കഥാകൃത്ത് ശ്യാം പുഷ്‌കരനും വീട്ടില്‍ വന്നിരുന്നു. വലിയൊരു ചിത്രം ചെയ്യണമെന്ന ആഗ്രഹവുമായാണ് അവര്‍ എത്തിയത്. എന്നാല്‍, ജോജി പോലുള്ള ചിത്രങ്ങളില്‍ തന്നെ വിളിക്കാത്തത് എന്താണെന്നായിരുന്നു തിരിച്ചു ചോദിച്ചതെന്നും പൃഥ്വി പറയുന്നു.
ഫഹദ് ഫാസിലിനും ദുല്‍ഖര്‍ സല്‍മാനും മുന്നിലുള്ള തലമുറയിലാണ് സിനിമയില്‍ തന്നെ പെടുത്തിയിരിക്കുന്നത്. ന്യൂ ജെന്‍ സംവിധായകരുടെ കൂടെയൊന്നും പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും താന്‍ അഭിനയിച്ച വര്‍ഗം ഒരു ന്യൂ ജെന്‍ സിനിമയായിരുന്നുവെങ്കിലും ആ ഗണത്തില്‍ അതിനെ ആരും ഉള്‍പ്പെടുത്തിയിട്ടില്ലെന്നും താരം പരിതപിക്കുന്നു.
തിയറ്ററില്‍ പരാജയപ്പെട്ടെങ്കിലും സിറ്റി ഒഫ് ഗോഡ്‌സ് എന്ന ലിജോ ജോസ് പെല്ലിശേരി ചിത്രം തനിക്ക് ഏറെ ഇഷ്ടപ്പെട്ടതാണെന്നും അതിന്റെ മേക്കിംഗ് അത്യസാധാരണമാണെന്നും പൃഥ്വി കൂട്ടിച്ചേര്‍ക്കുന്നു.
Summary: Actor Prithviraj wants to act in films like Joji. Prithviraj said that most of the directors are coming with the idea of big films. The actor regrets that he has not been able to work with new gen directors.
COMMENTS