കൊച്ചി: ലക്ഷദ്വീപ് ഭരണപരിഷ്‌കാരങ്ങള്‍ക്കെതിരെ രാജ്യത്താകമാനമുള്ള വ്യാപക പ്രതിഷേധത്തിനിടെ അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേല്‍ ഇന്നു ലക...
കൊച്ചി: ലക്ഷദ്വീപ് ഭരണപരിഷ്‌കാരങ്ങള്‍ക്കെതിരെ രാജ്യത്താകമാനമുള്ള വ്യാപക പ്രതിഷേധത്തിനിടെ അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേല്‍ ഇന്നു ലക്ഷദ്വീപിലെത്തും. നേരത്തെ കൊച്ചി വഴി ലക്ഷദ്വീപിലെത്താനായിരുന്നു തീരുമാനമെങ്കിലും കേരളത്തിലെ വ്യാപക പ്രതിഷേധം കണക്കിലെടുത്താണ് യാത്ര ഗോവ വഴിയാക്കിയതെന്നാണ് സൂചന.
ഒരാഴ്ചത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായാണ് പ്രഫുല്‍ പട്ടേല്‍ ദ്വീപിലെത്തുന്നത്. ദ്വീപിലെ ഊര്‍ജസ്വകാര്യവത്കരണം, സ്മാര്‍ട്ട് സിറ്റി പദ്ധതികള്‍, ഇക്കോ ടൂറിസം പദ്ധതികള്‍, കവരത്തി ഹെലിബേസ് തുടങ്ങി വിവിധ വകുപ്പു മേധാവികളുമായി അദ്ദേഹം ചര്‍ച്ച നടത്തും. കവരത്തിയിലെ ആശുപത്രി നിര്‍മ്മാണ സ്ഥലം സന്ദര്‍ശിച്ച ശേഷം 20 ന് അഗത്തിയില്‍ നിന്ന് തിരിച്ചുവരാനാണ് തീരുമാനം.
അതേസമയം അദ്ദേഹത്തിന്റെ സന്ദര്‍ശനത്തെ കരിദിനമായാണ് ദ്വീപ് നിവാസികള്‍ ആചരിക്കുന്നത്. കറുത്ത വസ്ത്രങ്ങളും മാസ്‌കും `പിറന്ന മണ്ണില്‍ സ്വതന്ത്രമായി ജീവിക്കാന്‍ അനുവദിക്കുക' എന്ന പ്ലക്കാര്‍ഡുകളും പിടിച്ച് വളരെ ശാന്തമായാണ് അവര്‍ കരിദിനം ആചരിക്കുന്നത്. സേവ് ലക്ഷദ്വീപ് ഫോറം ഭാരവാഹികള്‍ പ്രതിഷേധം സമൂഹമാധ്യമങ്ങളിലൂടെയും പ്രചരിപ്പിക്കുന്നുണ്ട്.
Keywords: Praful Patel Khoda, Lakshadweep, Today, Goa
COMMENTS