Poet S Ramesan Nair has passed away. He was 73 years old. He succumbed to Covid 19 while undergoing treatment at a private hospital in Kochi
കൊച്ചി : കവി എസ് രമേശന്‍ നായര്‍ അന്തരിച്ചു. 73 വയസ്സായിരുന്നു. കോവിഡ് ബാധിച്ച് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. വിഖ്യാതമായ ശ്രീകൃഷ്ണ ഭക്തിഗാനങ്ങള്‍ ഉള്‍പ്പെടെ 500 ലധികം ഗാനങ്ങള്‍ രചിച്ചിട്ടുണ്ട്.
പാര്‍വതി അമ്മയുടെയും ഷഡാനനന്‍ തമ്പിയുടെയും മകനായി 1948 മേയ് മൂന്നിന് കന്യാകുമാരി ജില്ലയിലെ കുമാരപുരത്താണ് ജനനിച്ചത്. കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സബ് എഡിറ്ററായും ആകാശവാണിയില്‍ നിര്‍മ്മാതാവായും ജോലി ചെയ്തു.
എഴുത്തുകാരിയും റിട്ട. അധ്യാപികമായുമായ പി രമയാണ് ഭാര്യ. ഏക മകന്‍ മനു രമേശന്‍ സംഗീത സംവിധായകനാണ്.
തപസ്യ പ്രസിഡന്റാണ്. 1985-ല്‍ പുറത്തിറങ്ങിയ പത്താമുദയം എന്ന സിനിമയിലെ ഗാനങ്ങള്‍ എഴുതിക്കൊണ്ടാണ് മലയാള ചലച്ചിത്ര രംഗത്ത് രമേശന്‍ നായര്‍ പ്രവേശിക്കുന്നത്. 2010-ലെ കേരളസാഹിത്യ അക്കാദമിയുടെ സമഗ്രസംഭാവനയ്ക്കുള്ള പുരസ്‌കാരവും 2018 ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌ക്കാരവും ലഭിച്ചിട്ടുണ്ട്.
Summary: Poet S Ramesan Nair has passed away. He was 73 years old. He succumbed to Covid 19 while undergoing treatment at a private hospital in Kochi. He has written over 500 songs, including the famous devotional songs of Lord Krishna.
COMMENTS