Chief Minister Pinarayi Vijayan said that no one should be complacent about the concessions given now and consider the possibility of a third wave
തിരുവനന്തപുരം: ഇപ്പോള്‍ കിട്ടിയ ഇളവുകളുടെ പേരില്‍ ആരും അലംഭാവം കാട്ടരുതെന്നും കോവിഡ് മൂന്നാം തരംഗത്തിനുള്ള സാധ്യത എല്ലാവരും കണക്കിലെടുക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
ഭീകര വ്യാപമുണ്ടാക്കിയ ഡെല്‍റ്റ വൈറസിനെക്കാളും വ്യാപനശേഷിയുള്ള ജനതിക വ്യതിയാനം സംഭവിച്ച വൈറസിന്റെ ആവിര്‍ഭാവം തള്ളിക്കളയാനാവില്ല. അതീവ ജാഗ്രത പുലര്‍ത്തിയേ തീരൂ.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് എട്ടു ശതമാനത്തില്‍ താഴെയുള്ള പ്രദേശങ്ങളിലും എട്ടു ശതമാനത്തിനും 20 ശതമാനത്തിനും ഇടയിലുള്ള പ്രദേശങ്ങളിലും നല്ല ഇളവാണ് ഇപ്പോള്‍ നല്‍കിയിട്ടുള്ളത്. അത് ആരും ദുരുപയോഗം ചെയ്യരുത്. ഇത്തരം സ്ഥലങ്ങളില്‍ താമസിക്കുന്നവര്‍ ഇനി ഇവിടെ കോവിഡ് വരില്ലെന്നു കരുതുന്നവരുണ്ട്. അലംഭാവം കൂടുതല്‍ വ്യാപനത്തിലേക്കെത്തിച്ചേക്കാം.
ജാഗ്രത കൊണ്ടാണ് വ്യാപനേേത്താത് കുറഞ്ഞത്. ആ ജാഗ്രത നഷ്ടപ്പെട്ടാല്‍ കൂടുതല്‍ വ്യാപനം സംഭവിച്ചേക്കാം. മൂന്നാം തരംഗത്തെക്കുറിച്ച് വിവിധ തരത്തിലുള്ള അഭിപ്രായങ്ങള്‍ ആരോഗ്യമേഖലയിലെ വിദഗ്ദ്ധര്‍ പറയുന്നു.
എല്ലാ ചര്‍ച്ചകളും സര്‍ക്കാര്‍ സസൂക്ഷ്മം നിരീക്ഷിക്കുന്നു. ഏറ്റവും മോശമായ സാഹചര്യം നേരിടാനുള്ള തയ്യാറെടുപ്പാണ് സര്‍ക്കാര്‍ നടത്തുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
Summary: Chief Minister Pinarayi Vijayan said that no one should be complacent about the concessions given now and everyone should consider the possibility of a third wave of Covid.
The emergence of a virus that caused a more widespread demographic outbreak than the Delta virus that caused the terror outbreak cannot be ruled out. Extreme caution must be exercised.
COMMENTS