തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധനവില കുതിച്ചുയരുന്നു. ചരിത്രത്തിലാദ്യമായി കേരളത്തില്‍ പെട്രോള്‍ വില സെഞ്ച്വറിയിലെത്തി. പാറശാലയില്‍ 101.14 രൂ...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധനവില കുതിച്ചുയരുന്നു. ചരിത്രത്തിലാദ്യമായി കേരളത്തില്‍ പെട്രോള്‍ വില സെഞ്ച്വറിയിലെത്തി. പാറശാലയില്‍ 101.14 രൂപയും ബത്തേരിയില്‍ 100.24 രൂപയുമാണ് ഇന്നത്തെ പെട്രോള്‍ വില. ഈ മാസം തന്നെ ഇത് നാലാം തവണയാണ് വില വര്‍ദ്ധിപ്പിക്കുന്നത്.
ഈ വര്‍ഷം 44 പ്രാവശ്യം ഇന്ധനവില വര്‍ദ്ധിപ്പിച്ചിരുന്നു. സാദാ പെട്രോളിന് തിരുവനന്തപുരത്ത് 97.29 രൂപയും ഡീസലിന് 92.62 രൂപയുമാണ് പുതിക്കിയ വില.
രാജ്യത്ത് മധ്യപ്രദേശ്, രാജസ്ഥാന്‍, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, തെലുങ്കാന, ജമ്മു കശ്മീര്‍ എന്നീ സംസ്ഥാനങ്ങളിലുള്‍പ്പടെ 135 ജില്ലകളിലായാണ് ഇന്ധനവില 100 ല്‍ കടന്നിരിക്കുന്നത്.
Keywords: Petrol price, Kerala, 100, Increases
COMMENTS