Petrol price in Kerala today crossed Rs 100 as a result of increased tax by the central and state governments
തിരുവനന്തപുരം : കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ നികുതിക്കൊള്ളയുടെ തുടര്‍ച്ചയായി കേരളത്തില്‍ ഇന്നു പെട്രോള്‍ വില നൂറു രൂപ കടന്നു.
തിരുവനന്തപുരം ജില്ലയിലെ പാറശാലയില്‍ 100 രൂപ 04 പൈസയാണ് ഇന്നത്തെ വില വില. പെട്രോളിനു 26 പൈസയും ഡീസലിനു എട്ടു പൈസയുമാണ് ഇന്ന് വര്‍ധിപ്പിച്ചത്.
90 രൂപയില്‍ നിന്ന് 132 ദിവസം കൊണ്ടാണ് വില നൂറു രൂപയിലെത്തിയത്. തലസ്ഥാന മേഖലയില്‍ പെട്രോളിന് 99 രൂപ 80 പൈസയും ഡീസലിന് 95 രൂപ 62 പൈസയുമാണ് ഇന്നത്തെ വില.
കൊച്ചിയില്‍ പെട്രോളിന് 97 രൂപ 86 പൈസയും ഡീസലിന് 94 രൂപ 79പൈസയുമാണ് ഇന്ന് ഈടാക്കുന്നത്.
മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, തെലങ്കാന, കര്‍ണാടക, രാജസ്ഥാന്‍, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലും പെട്രോള്‍ വില നൂറു കടന്നിട്ടുണ്ട്. 22 ദിവസത്തിനിടെ 13 തവണയാണ് ഇന്ധന വില കൂട്ടിയത്.
വില വര്‍ദ്ധനയെക്കുറിച്ചു കേന്ദ്ര സര്‍ക്കാര്‍ മൗനം പാലിക്കുകയാണ്. കൊറോണ വൈറസ് വ്യാപനത്തില്‍ തൊഴിലും വരുമാനവും നഷ്ടപ്പെട്ട ജനത്തിന് ഇന്ധന വില വര്‍ദ്ധനയുടെ തുടര്‍ച്ചയായി നിത്യോപയോഗ സാധന വില കൂടിയത് കനത്ത തിരിച്ചടിയായിരിക്കുകയാണ്.
COMMENTS