Chief Minister Pinarayi Vijayan said in the assembly that digital education in Kerala will not end soon as experts warned a covid third wave
തിരുവനന്തപുരം : കോവിഡ് മൂന്നാം തരംഗം ഉറപ്പാണെന്ന് വിദഗ്ദ്ധര്‍ മുന്നറിയിപ്പു നല്കിയിരിക്കുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഡിജിറ്റല്‍ പഠനം ഉടന്‍ അവസാനിക്കില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു.
ഡിജിറ്റല്‍ പഠനം തുടരേണ്ടിവരും. മൂന്നാം തരംഗം കഴിഞ്ഞാല്‍ സ്ഥിതിയെന്താവുമെന്നു പറയാനാവില്ല. ഒന്നാം തരംഗം സംഭവിച്ചപ്പോള്‍ രണ്ടാം തരംഗത്തെക്കുറിച്ചു ചിന്തിച്ചിരുന്നില്ല. ഇപ്പോള്‍ രണ്ടാം തരംഗം കഴിഞ്ഞപ്പോള്‍ മൂന്നാം തരംഗം വരുമെന്നു പറയുന്നു. അപ്പോള്‍ ഭാവിയെന്തെന്നു പ്രവചിക്കാനാവില്ല.
കുട്ടികള്‍ക്ക് പഠനോപകരണങ്ങള്‍ ലഭ്യമാക്കാന്‍ വിവിധ ധനസ്രോതസ്സുകള്‍ ഉപയോഗപ്പെടുത്തും. സൗജന്യ ഇന്റര്‍നെറ്റ് നല്കാനും കണക്ടിവിറ്റി കൂട്ടാനും ശ്രമിക്കും.
വിദ്യാഭ്യാസ രംഗത്തു ഡിജിറ്റല്‍ വേര്‍തിരിവ് ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കും. പഠനത്തിനു വേണ്ട ഡിജിറ്റല്‍ ഉപകരണങ്ങള്‍ വാങ്ങാന്‍ ഒരു വിഭാഗം കുട്ടികള്‍ക്കു ശേഷിയില്ല. അവര്‍ക്ക് അതു ലഭ്യമാക്കാന്‍ സാദ്ധ്യമായതെല്ലാം ചെയ്യും.
ഓണ്‍ലൈന്‍ വിദ്യാഭ്യാസം ഉടന്‍ അവസാനിപ്പിക്കാനാവില്ല. പലേടത്തും ഇന്റര്‍നെറ്റ് കണക്ടിവിറ്റി പ്രശ്‌നങ്ങളുണ്ട്. കെഎസ് ഇബിയുടെയും കേബിള്‍ നെറ്റ് വര്‍ക്കുകാരുടെയും സഹായത്തോടെ കണക്ടിവിറ്റി പ്രശ്‌നം പരിഹരിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും മുഖ്യമന്ത്രി പറഞ്ഞു.
COMMENTS