A mother's second husband has beaten a one-year-old baby with a stick for urinating at home. The seriously injured baby is in hospital
കണ്ണൂര്‍: വീട്ടില്‍ മൂത്രമൊഴിച്ചതിന് ഒരു വയസ്സുള്ള കുഞ്ഞിനെ വിറകുകൊള്ളിക്ക് അമ്മയുടെ രണ്ടാം ഭര്‍ത്താവ് അടിച്ചു. ഗുരുതരമായി പരിക്കേറ്റ കുഞ്ഞ് ആശുപത്രിയിലാണ്. മുഖത്തും ശരീരത്തും മര്‍ദനമേറ്റതിന്റെ പാടുകളുണ്ട്.
കണിച്ചാര്‍ പഞ്ചായത്തിലെ ചെങ്ങോത്താണ് സംഭവം. കുഞ്ഞിനെ മര്‍ദ്ദിച്ച കാട്ടിയൂര്‍ പാലുകാച്ചി സ്വദേശി രതീഷ് (43), കുഞ്ഞിന്റെ അമ്മ രമ്യ (24) എന്നിവരെ പൊലീസ് അറസ്റ്റുചെയ്തു. ഇരുവരെയും ചോദ്യംചെയ്തുവരികയാണ്.
കുഞ്ഞിന്റെ കൈയ്ക്കും ഇടതു തോളിനും പരിക്കേറ്റിട്ടുണ്ട്. ചുണ്ടിലും മുഖത്തും നീരുമുണ്ട്. ശനിയാഴ്ച രാത്രി പേരാവൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുഞ്ഞിനെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. കുഞ്ഞ് അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചു.
കുഞ്ഞിനെ രതീഷ് മര്‍ദ്ദിച്ച വിവരം മുത്തശ്ശിയെ രമ്യ വിളിച്ചറിയിച്ചു. തുടര്‍ന്നു മുത്തശ്ശി എത്തിയാണ് കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ജുവനൈല്‍ ജസ്റ്റിസ് നിയമപ്രകാരം പ്രതികള്‍ക്കെതിരേ നടപടിയുണ്ടാവും. രതീഷ് നടത്തിയ മര്‍ദ്ദനം തടയാകിരുന്നതിനും മറച്ചുവയ്ക്കാന്‍ ശ്രമിച്ചതിനുമാണ് രമ്യ കേസില്‍ പ്രതിയാവുകയെന്നു കേളകം പൊലീസ് പറഞ്ഞു.
മനുഷ്യാവകാശ കമ്മിഷനും കേസില്‍ ഇടപെട്ടിട്ടുണ്ട്. വിശദമായ അന്വേഷണം നടത്തി റിപ്പോര്‍ട്ടു നല്കാന്‍ കമ്മിഷന്‍ പൊലീസിനു നിര്‍ദേശം കൊടുത്തിട്ടുണ്ട്.
മൂന്നാഴ്ച മുമ്പാണ് ഇവര്‍ ചെങ്ങോത്ത് വാടകവീടെടുത്തു താമസം തുടങ്ങിയത്. ഇരുവരും വിവാഹിതരല്ലെന്നും ഒരുമിച്ചു താമസിക്കുകയാണെന്നും നാട്ടുകാര്‍ പറയുന്നു.
Summary: A mother's second husband has beaten a one-year-old baby with a stick for urinating at home. The seriously injured baby is in hospital. There are bruises on the face and body.
The incident took place at Chengoth in Kanichchar panchayath in Kannur. Police arrested Ratheesh (43) and his wife Remya (24) for molesting the baby. Both are being questioned.
COMMENTS