Chief Minister Pinarayi Vijayan said that in the event of a third wave of Covid, no need of worry about spread in children
തിരുവനന്തപുരം: മൂന്നാം തരംഗം സംഭവിച്ചാല്‍ കുട്ടികളിലെ രോഗബാധ സംബന്ധിച്ച് പലതരത്തില്‍ പ്രചാരണമുണ്ടെന്നും ഇക്കാര്യത്തില്‍ ആശങ്ക വേണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
മൂന്നാം തരംഗമുണ്ടായാല്‍ പ്രതിരോധിക്കാന്‍ തയ്യാറെടുപ്പുകള്‍ നടക്കുന്നു. പ്രധാനപ്പെട്ട എല്ലാ ആശുപത്രികളിലും പുതിയതായി ഐസൊലേഷന്‍ വാര്‍ഡ് ഒരുക്കുകയാണ്.
കോഴിക്കോട്ടും തിരുവനന്തപുരത്തും ഐസലേഷന്‍ ബ്ലോക്ക് ഉണ്ടാക്കുന്നുണ്ട്.പുതിയ കേസുകള്‍ വരുന്നിടത്ത് നിരീക്ഷണം ശക്തമാക്കി പുതിയ വകഭേദമുണ്ടോയെന്ന് കണ്ടെത്തും.
സംസ്ഥാനത്ത് ശനി, ഞായര്‍ ദിവസങ്ങളില്‍ സമ്പൂര്‍ണ ലോക് ഡൗണ്‍ ആയിരിക്കുമെന്നും എല്ലാവരും സഹകരിക്കണമെന്നും മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു. അവശ്യസര്‍വീസിന് മാത്രമായിരിക്കും ഇളവ്.
Summary: Chief Minister Pinarayi Vijayan said that in the event of a third wave of Covid, there is a lot of publicity about the spread of the disease in children and there is no need to worry about it.
Keywords: Chief Minister, Pinarayi Vijayan, Third wave, Covid, Children, Lockdown
COMMENTS