The Central Government has filed an affidavit in the SC stating that the relatives of those killed in the Covid virus outbreak cannot be compensated
ന്യൂഡല്‍ഹി: കോവിഡ് വൈറസ് ബാധയില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് നഷ്ടപരിഹാരം നല്‍കാനാവില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു.
ദുരന്തനിവാരണ നിയമപ്രകാരമുള്ള നഷ്ടപരിഹാരം കോവിഡ് ബാധിച്ചുള്ള മരണങ്ങള്‍ക്ക് നല്‍കാനാവില്ല. പ്രകൃതിദുരന്തങ്ങള്‍ മാത്രമേ ദുരന്തനിവാരണ നിയമത്തില്‍ വരുള്ളൂ.മരിച്ചവരുടെ ഉറ്റവര്‍ക്ക് നാല് ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്കും സാധിക്കില്ലെന്ന് സത്യവാങ്മൂലത്തില്‍ പറയുന്നു.
ഇപ്പോള്‍ കോവിഡ് വൈറസ് ബാധ നിമിത്തമുള്ള മരണങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കിയാല്‍ മറ്റു രോഗങ്ങള്‍ വന്നു മരിക്കുന്നവരും നഷ്ടപരിഹാരം ചോദിക്കുമെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.
183 പേജുള്ള സത്യവാങ്മൂലം ശനിയാഴ്ച രാത്രിയാണ് കേന്ദ്രം സമര്‍പ്പിച്ചത്. 3.85 ലക്ഷം പേരാണ് കോവിഡ് നിമിത്തം ഇന്ത്യയില്‍ മരിച്ചത്. നിത്യവും മരണസംഖ്യ ഉയരുകയുമാണ്.
നഷ്ടപരിഹാരം കൊടുക്കേണ്ടിവന്നാല്‍, സാമ്പത്തിക ഞെരുക്കത്തിലായ സംസ്ഥാനങ്ങള്‍ക്ക് അത് അധികബാധ്യതയാകും.
കോവിഡ് മൂലമുള്ള മരണങ്ങള്‍ക്ക് നാല് ലക്ഷം രൂപ വീതം നഷ്പരിഹാരം ആവശ്യപ്പെട്ട് അഭിഭാഷകന്‍ റീപക് കന്‍സാലാണ് സുപ്രീം കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്. കോവിഡ് അനുബന്ധ പ്രശ്‌നങ്ങളില്‍ വലയുന്നവര്‍ക്കും ദേശീയ ദുരന്ത നിവാരണ നിയമപ്രകാരം നഷ്ടപരിഹാരം ന്‌ല്കണമെന്ന് അദ്ദേഹം ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.തുടര്‍ന്നാണ്, കോവിഡ് മരണം, നഷ്ടപരിഹാരം എന്നിവ സംബന്ധിച്ച് കേന്ദ്രത്തിന്റെ നയം വ്യക്തമാക്കണെന്നു സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സത്യവാങ്മൂലം.
ഈ വിഷയത്തില്‍ സുപ്രീം കോടതി ഇടപെടരുതെന്നും കേന്ദ്രം ആശ്യപ്പെട്ടു. ജനപ്രതിനിധി സഭയുടെ നയങ്ങളില്‍ ഇടപെടാന്‍ കഴിയില്ലെന്ന സുപ്രീം കോടതിയുടെ തന്നെ മുന്‍ വിധിന്യായം ചൂണ്ടാക്കാട്ടിക്കൊണ്ടാണ്, സത്യവാങ്മൂലം ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്.
Summary: The Central Government has filed an affidavit in the Supreme Court stating that the relatives of those killed in the Covid virus outbreak cannot be compensated. Compensation under the Disaster Management Act cannot be paid for deaths caused by Covid. Only natural disasters come under the Disaster Management Act.
COMMENTS