ന്യൂഡല്‍ഹി: നിയമസഭാ കയ്യാങ്കളി കേസുമായി ബന്ധപ്പെട്ടുള്ള ഹര്‍ജികള്‍ പരിഗണിക്കുന്നത് സുപ്രീംകോടതി മാറ്റി. വരുന്ന തിങ്കളാഴ്ച കോടതി കേസ് വീണ്ടും...
ന്യൂഡല്‍ഹി: നിയമസഭാ കയ്യാങ്കളി കേസുമായി ബന്ധപ്പെട്ടുള്ള ഹര്‍ജികള്‍ പരിഗണിക്കുന്നത് സുപ്രീംകോടതി മാറ്റി. വരുന്ന തിങ്കളാഴ്ച കോടതി കേസ് വീണ്ടും പരിഗണിക്കും.
കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് വി.ശിവന്‍കുട്ടി, കെ.ടി ജലീല്‍, ഇ.പി ജയരാജന്, കുഞ്ഞഹമ്മദ് മാസ്റ്റര്‍, സി.കെ സദാശിവന്, കെ.അജിത് എന്നിവര്‍ കഴിഞ്ഞദിവസം സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കിയിരുന്നു.
അപ്പീലിന് ഇന്ന് രാവിലെ 11 മണിക്കാണ് രജിസ്ട്രി നമ്പര്‍ ലഭിച്ചത് എന്നുള്ള നേതാക്കളുടെ അഭിഭാഷകരുടെ അഭ്യര്‍ത്ഥന മാനിച്ച കോടതി കേസ് സംബന്ധിച്ച എല്ലാ ഹര്‍ജികളും ഒരുമിച്ച് പരിഗണിക്കുന്നതിനായി തിങ്കളാഴ്ചത്തേക്ക് മാറ്റിവയ്ക്കുകയായിരുന്നു.
Keywords: Niyamasabha case, Supreme court, Monday
COMMENTS