Kodikunnil Suresh, PT Thomas and T Siddique have been appointed as Kerala PCC Working Presidents. KV Thomas, the working president, was removed
അഭിനന്ദ്
ന്യൂഡല്‍ഹി : കെ സുധാകരനെ കെ പി സി സി അദ്ധ്യക്ഷനായി നിയമിച്ചതിനു പിന്നാലെ പിസിസി വര്‍ക്കിംഗ് പ്രസിഡന്റുമാരായി കൊടിക്കുന്നില്‍ സുരേഷ്, പിടി തോമസ്, ടി സിദ്ദീഖ് എന്നിവരെ നിയമിച്ചു. വര്‍ക്കിംഗ് പ്രസിഡന്റായിരുന്ന കെവി തോമസിനെ ഒഴിവാക്കുകയും ചെയ്തു.
രാഹുല്‍ ഗാന്ധി സുധാകരനെ ഫോണില്‍ വിളിച്ചാണ് സ്ഥാനലബ്ധി അറിയിച്ചത്. ഇതിനു പിന്നാലെ കെപിസിസി തലപ്പത്ത് വരുത്തിയിരിക്കുന്ന മാറ്റം കേരളത്തിലെ പാര്‍ട്ടിയെ നയിക്കാന്‍ പുതിയ ആളുകളെ എത്തിക്കുന്നതിനു കൂടിയാണ്.
ഗ്രൂപ്പ് സമവാക്യങ്ങള്‍ മറികടന്നാണ് പാര്‍ട്ടിയിലെ പുതിയ നിയമനം. പുതിയ കെപിസിസി അദ്ധ്യക്ഷനെ കണ്ടെത്തുന്നതുള്‍പ്പെടെ കാര്യങ്ങളില്‍ ഗ്രൂപ്പ് നേതാക്കളായ ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും സഹകരിച്ചില്ല. ഇതോടെ, ഇവരെയെല്ലാം മറികടന്ന്, ഗ്രൂപ്പ് സമവാക്യങ്ങള്‍ ഒഴിവാക്കി മുന്നോട്ടു പോകാന്‍ സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും തീരുമാനിക്കുകയായിരുന്നു.
രാഹുല്‍ ഗാന്ധി കേരളത്തില്‍ നിന്നുള്ള എംപിയാണെന്നിരിക്കെ, കോണ്‍ഗ്രസ് പാര്‍ട്ടിയെ സംബന്ധിച്ച് ഇവിടുത്തെ സംഘടനാ സംവിധാനത്തില്‍ പ്രത്യേക താത്പര്യമുണ്ട്. ഇതു പക്ഷേ, ഗ്രൂപ്പ് നേതാക്കള്‍ ഓര്‍ത്തിരുന്നില്ല.
രാഹുല്‍ ഗാന്ധിക്കു വേണ്ടി വയനാട്ടില്‍ വഴിയൊഴിഞ്ഞുകൊടുത്തതിനുള്ള പ്രത്യുപകാരം കൂടിയാണ് ടി സിദ്ദീഖിനു കിട്ടിയ പരിഗണന.
പൊതുവേ, വാക്കിനു നല്ല മൂര്‍ച്ചയുള്ള സുധാകരന്‍ എത്തുന്നതോടെ പാര്‍ട്ടിക്കു കുറച്ചുകൂടി ഊര്‍ജ്ജസ്വലത കൈവരുമെന്ന പ്രതീക്ഷയിലാണ് പാര്‍ട്ടി നേതൃത്വം.
സിപിഎമ്മിനോടും ബിജെപിയോയും ആക്രമണാത്മകമായ ശൈലിയില്‍ തുടരാനാണ് സുധാകരന് പാര്‍ട്ടി ഹൈക്കമാന്‍ഡ് നല്കിയിരിക്കുന്ന നിര്‍ദ്ദേശം. മുല്ലപ്പള്ളി രാമചന്ദ്രനെ മൃദുസമീപനം പാര്‍ട്ടിക്കു ഗുണത്തെക്കാള്‍ ദോഷം ചെയ്യുമെന്ന നിലപാടിലാണ് നേതൃത്വം.
പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും നേതൃത്വത്തെ മുള്‍മുനയില്‍ നിറുത്തി വിലപേശിയ കെവി തോമസിനെ ഒഴിവാക്കുമെന്ന് ഏതാണ്ട് ഉറപ്പായിരുന്നു. കെ വി തോമസിന്റെ രാഷ്ട്രീയ ജീവിതത്തിലെ തിളക്കമാര്‍ന്ന കാലം അവസാനിക്കുന്നുവെന്നു കൂടി ഈ ഒഴിവാക്കലിന് അര്‍ത്ഥമുണ്ട്.
Summary: After the appointment of K Sudhakaran as KPCC president, Kodikunnil Suresh, PT Thomas and T Siddique were appointed as PCC working presidents. KV Thomas, the working president, was removed.
Rahul Gandhi called Sudhakaran and informed him of his appointment. Following this, the change made at the head of the KPCC is also to bring in new people to lead the party in Kerala.
The new appointment in the party transcends the group equations. Group leaders Oommen Chandy and Ramesh Chennithala did not co-operate in matters including finding a new KPCC president.
Keywords: K Sudhakaran, KPCC president, Kodikunnil Suresh, PT Thomas, T Siddique, PCC working presidents, KV Thomas, Oommen Chandy, Ramesh Chennithala , Sonia Gandhi , Rahul Gandhi
COMMENTS