തിരുവനന്തപുരം: ന്യൂനപക്ഷ വിഭാഗങ്ങളുടെ സ്‌കോളര്‍ഷിപ്പ് സംബന്ധിച്ച വിഷയം ചര്‍ച്ച ചെയ്യുന്നതിനായി സര്‍വകക്ഷിയോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി ...
തിരുവനന്തപുരം: ന്യൂനപക്ഷ വിഭാഗങ്ങളുടെ സ്‌കോളര്‍ഷിപ്പ് സംബന്ധിച്ച വിഷയം ചര്‍ച്ച ചെയ്യുന്നതിനായി സര്‍വകക്ഷിയോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.
ഇതു സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി റദ്ദാക്കിയതിനെ തുടര്‍ന്നുള്ള സാഹചര്യം ചര്‍ച്ചചെയ്യുന്നതിന് വേണ്ടിയാണ് യോഗം വിളിച്ചത്. ഈ മാസം നാലാം തീയതി വൈകിട്ട് 3.30 ന് വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് യോഗം.
ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കായുള്ള സ്‌കോളര്‍ഷിപ്പുകളില്‍ 80 ശതമാനം മുസ്ലിങ്ങള്‍ക്കും 20 ശതമാനം ലത്തീന്‍ കത്തോലിക്ക, പരിവര്‍ത്തിത ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്കുമായി നല്‍കിക്കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവാണ് ഹൈക്കോടതി റദ്ദാക്കിയത്.
ഇത്തരത്തില്‍ സ്‌കോളര്‍ഷിപ്പ് അനുവദിക്കുമ്പോള്‍ ജനസംഖ്യാനുപാതികമായി തുല്യതപാലിക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു.
Keywords: Minority scholarship, CM, All party meet, Highcourt
COMMENTS