Manappuram Foundation launched a project to provide mobile phones to needy students for study purposes
കോട്ടയം : നിര്‍ധന വിദ്യാര്‍ത്ഥികള്‍ക്ക് പഠനാവശ്യത്തിന് മൊബൈല്‍ ഫോണ്‍ നല്കാനുള്ള പദ്ധതിയുമായി മണപ്പുറം ഫൗണ്ടേഷന്‍.
കോട്ടയം പുതുപ്പള്ളി നിയോജകമണ്ഡലത്തിലെ എട്ട് ഗ്രാമപഞ്ചായത്തുകളിലെ നൂറില്‍ പരം വിദ്യാര്‍ത്ഥികള്‍ക്ക് ഫോണുകള്‍ കൈമാറി.
പുതുപ്പള്ളി എം.എല്‍ എയും മുന്‍ മുഖ്യമന്ത്രിയുമായ ഉമ്മന്‍ചാണ്ടി ഫോണുകള്‍ മണപ്പുറം ഗ്രൂപ്പ് ഒഫ് കമ്പനീസ് കോ ഫൗണ്ടര്‍ സുഷമാ നന്ദകുമാറില്‍ നിന്ന് ഏറ്റുവാങ്ങി. മണപ്പുറം ഫൗണ്ടേഷന്റെ സന്നദ്ധ പ്രവര്‍ത്തനങ്ങളെ ഉമ്മന്‍ചാണ്ടി അഭിനന്ദിച്ചു.
മണപ്പുറം ഫൗണ്ടേഷന്‍ സി.ഇ.ഒ ജോര്‍ജ് ഡി ദാസ്, സീനിയര്‍ പി.ആര്‍.ഒ അഷ്‌റഫ് കെ.എം, ചീഫ് മാനേജര്‍ ശില്പ സെബാസ്റ്റ്യന്‍, അഡ്വക്കേറ്റ് ആന്റോ ചെറിയാന്‍, ശോഭാ സുബിന്‍, സുനില്‍ ലാലൂര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
ഓണ്‍ലൈന്‍ പഠനത്തിന് ബുദ്ധിമുട്ട് അനുഭവിക്കുന്ന മറ്റു ജില്ലകളിലെ വിദ്യാര്‍ത്ഥികള്‍ക്കും ആവശ്യാനുസരണം മൊബൈല്‍ ഫോണുകള്‍ എത്തിക്കുമെന്നു സുഷമാ നന്ദകുമാര്‍ അറിയിച്ചു.
Summary: Manappuram Foundation launched a project to provide mobile phones to needy students for study purposes. Phones were handed over to more than 100 students in eight gram panchayats in Kottayam Puthuppally constituency.
COMMENTS