As the complete lockdown continues in Kerala even today, there will be strict restrictions.Only essential services are permitted
തിരുവനന്തപുരം: കേരളത്തില്‍ ഇന്നും സമ്പൂര്‍ണ ലോക് ഡൗണ്‍ തുടരുന്നതിനാല്‍ കര്‍ശന നിയന്ത്രണങ്ങളുണ്ടാകും. അവശ്യ സര്‍വീസുകള്‍ക്ക് മാത്രമാണ് അനുമതി നല്കിയിട്ടുള്ളത്. പൊലീസ് കര്‍ശന പരിശോധന നടത്തുകയാണ്.
അകാരണമായി പുറത്തിറങ്ങുന്നവര്‍ക്കെതിരേ കേസെടുക്കുന്നുണ്ട്. ഹോട്ടലുകള്‍ തുറക്കാമെങ്കിലും ടേക്ക് എവേ പാടില്ല, പകരം വീടുകളില്‍ ആഹാരസാധനങ്ങള്‍ എത്തിച്ചുകൊടുക്കണം.
അവശ്യസര്‍വീസ് വിഭാഗങ്ങളില്‍ പെടുന്നവര്‍ക്ക് ജോലി സ്ഥലത്തേയ്ക്കും തിരിച്ചും നിശ്ചിത സമയങ്ങളില്‍ മാത്രം യാത്ര ചെയ്യാം. ഇവര്‍ ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡും മേലധികാരിയുടെ സര്‍ട്ടിഫിക്കറ്റും കരുതണം.
രണ്ടായിരത്തോളം പേരെ ഇന്നലെ ചട്ടലംഘനത്തിന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 5000 പേര്‍ക്കെതിരെ കേസെടുക്കുകയും 3500 വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തു.
ഇതേസമയം, സംസ്ഥാനത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13 ലേക്ക് എത്തിയതിനാല്‍ ബുധനാഴ്ചയ്ക്ക് ശേഷം നിയന്ത്രണങ്ങളില്‍ കാര്യമായ ഇളവുണ്ടായേക്കും. കോവിഡ് രൂക്ഷമായി തുടരുന്ന മേഖലകള്‍ തിരിച്ചു കര്‍ശന നിയന്ത്രണങ്ങള്‍ തുടരാനും സാദ്ധ്യതയുണ്ട്.
Summary: As the complete lockdown continues in Kerala even today, there will be strict restrictions.Only essential services are permitted. Police are conducting a rigorous checking all over the state.
Keywords: Kerala, Covid, Lockdown, Take away
COMMENTS