KPCC president K Sudhakaran clarified that the CPM is isolating and attacking Congress-affiliated artists
.തിരുവനന്തപുരം: കോണ്‍ഗ്രസ് അനുഭാവികളായ കലാകാരന്മാരെ സിപിഎം ഒറ്റപ്പെടുത്തി ആക്രമിക്കുകയാണെന്ന് വ്യക്തമാക്കി കെ.പി.സി.സി അദ്ധ്യക്ഷന്‍ കെ.സുധാകരന്. കോണ്‍ഗ്രസിന്റെ ശബ്ദമാകാനായി കടന്നുവരുന്ന കലാകാരന്മാരെ വേട്ടയാടി നിശ്ശബ്ദരാക്കാന്‍ ശ്രമിക്കുന്നവരോട് ഇനി യാതൊരു വിട്ടുവീഴ്ചയുമില്ലെന്ന് സുധാകരന് വ്യക്തമാക്കി.
കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായിരുന്ന ധര്മ്മജന് ബോള്‍ഗാട്ടി അനുഭവിച്ച വിഷമതകളെക്കുറിച്ച് അദ്ദേഹത്തില്‍ നിന്നു നേരിട്ടു മനസ്സിലാക്കിയെന്നും അതിലെ വസ്തുത മനസ്സിലാക്കിയെന്നും പരിശോധിച്ച് ഉചിതമായ തീരുമാനമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇതേ അനുഭവം തന്നെ ദേശീയ പുരസ്കാര ജേതാവായ സലിംകുമാറിനും സംവിധായകനും നടനുമായ രമേഷ് പിഷാരടിക്കും അനുഭവിക്കേണ്ടി വന്നുവെന്നും അവര്‍ക്കും പൂര്‍ണ്ണ പിന്തുണ നല്‍കുമെന്നും കെ.സുധാകരന് വ്യക്തമാക്കി.
COMMENTS