തിരുവനന്തപുരം: കൊടകര കുഴല്‍പ്പണക്കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇടപെടുന്നു. ഈ വിഷയത്തില്‍ ഹൈക്കോടതി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതിന് ...
തിരുവനന്തപുരം: കൊടകര കുഴല്‍പ്പണക്കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇടപെടുന്നു. ഈ വിഷയത്തില്‍ ഹൈക്കോടതി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് നടപടി.
ഇതു സംബന്ധിച്ച് ഇ.ഡി പൊലീസില്‍ നിന്ന് എഫ്.ഐ.ആര്‍ സംബന്ധച്ച വിവരങ്ങളും അന്വേഷണ വിവരങ്ങളും ശേഖരിച്ചു. വിഷയം തങ്ങളുടെ പരിധിയില്‍ വരുന്നതാണോ എന്നാണ് പ്രാഥമികമായും പരിശോധിക്കുന്നത്.
നേരത്തെ ഈ വിഷയത്തില്‍ ഇ.ഡി ഇടപെടാത്തതിനെതിരെ പല ഭാഗത്തു നിന്നും ചോദ്യം ഉയര്‍ന്നിരുന്നു. എന്നാല്‍ ഈ വിഷയം തങ്ങളുടെ പരിധിയില്‍ വരുന്നതല്ലെന്നും ആദായ നികുതി വകുപ്പിന്റെ പരിധിയിലുള്ളതാണെന്നുമായിരുന്നു അവരുടെ വിശദീകരണം.
തുടര്‍ന്ന് ഇ.ഡി ഈ കേസ് അന്വേഷിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതിയില്‍ എത്തുകയായിരുന്നു.
COMMENTS