Covid protocol in the state are now divided into A, B, C and D categories. The various categories and regulations
സംസ്ഥാനത്ത് ഇപ്പോള്‍ എ, ബി, സി, ഡി എന്നിങ്ങനെ വിഭാഗം തിരിച്ചാണ് കോവിഡ് നിയന്ത്രണങ്ങള്‍. വിവിധ വിഭാഗങ്ങളും നിനിയന്ത്രണങ്ങളും ഇങ്ങനെ:
** എ, ബി കാറ്റഗറികളിലുള്ള തദ്ദേശ സ്ഥാപനങ്ങളില്‍ എല്ലാ സര്‍ക്കാര്‍ ഓഫീസുകളും കമ്പനികളും കമ്മിഷനുകളും കോര്‍പ്പറേഷനുകളും സ്വയംഭരണ സ്ഥാപനങ്ങളും 50% ജീവനക്കാരെ ഉള്‍പ്പെടുത്തി പ്രവര്‍ത്തിക്കാം. സി കാറ്റഗറിയില്‍പ്പെടുന്ന സ്ഥലങ്ങളില്‍ ഈ ഓഫീസുകള്‍ 25% ആളുകളെ ഉപയോഗിച്ചു പ്രവര്‍ത്തിക്കാം. ബാക്കിയുള്ളവര്‍ വര്‍ക്ക് ഫ്രം ഹോം വ്യവസ്ഥയില്‍ ജോലി ചെയ്യണം.
** തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങള്‍ക്കു പുറമേ ബാങ്കുകള്‍ക്കും ധനകാര്യ സ്ഥാപനങ്ങള്‍ക്കും ചൊവ്വ, വ്യാഴം ദിവസങ്ങളിലും പ്രവര്‍ത്തിക്കാം. ചൊവ്വ, വ്യാഴം ദിവസങ്ങളില്‍ ഓഫീസ് ജോലികള്‍ മാത്രമേ പാടുള്ളൂ. പൊതുജനങ്ങള്‍ക്കു പ്രവേശനമുണ്ടാകില്ല.
** എ, ബി കാറ്റഗറിയുള്ള തദ്ദേശ സ്ഥാപന പരിധിയില്‍ പരമാവധി 15 ആളുകളെ ഉള്‍പ്പെടുത്തിയുള്ള ചടങ്ങുകള്‍ക്കായി ആരാധനാലയങ്ങള്‍ തുറക്കാം. കര്‍ശന കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണം.
** എ, ബി കാറ്റഗറിയിലുള്ള സ്ഥലങ്ങളില്‍ ടെലിവിഷന്‍ സീരിയലുകളുടെ ഇന്‍ഡോര്‍ ഷൂട്ടിങ് അനുവദിക്കും. പരമാവധി ആളുകളുടെ എണ്ണം കുറച്ച് കര്‍ശന കോവിഡ് മാനദണ്ഡങ്ങളോടെയാകണം ഇത്.** എല്ലാ കാറ്റഗറികളിലുമുള്ള സ്ഥലങ്ങളില്‍ ശനി, ഞായര്‍ ദിവസങ്ങളിലുള്‍പ്പെടെ പരീക്ഷകള്‍ നടത്താവുന്നതാണ്.
** എ, ബി, സി കാറ്റഗറികളില്‍ സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ 100 ചതുരശ്ര അടി സ്ഥലത്ത് അഞ്ച് ആളുകള്‍ എന്ന കണക്കിലേ പ്രവേശനം അനുവദിക്കൂ. കടകളുടെ വിസ്തീര്‍ണം, അകത്തു പ്രവേശിപ്പിക്കാവുന്ന ആളുകളുടെ എണ്ണം തുടങ്ങിയ വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കണം.
ഉപഭോക്താക്കളുടെ വിവരങ്ങള്‍ എഴുതുന്ന രജിസ്റ്റര്‍, തെര്‍മല്‍ സ്‌കാനിങ്, ഹാന്‍ഡ് സാനിറ്റൈസിങ് സൗകര്യം തുടങ്ങിയവ സൂപ്പര്‍ മാര്‍ക്കറ്റുകളുടെ പ്രവേശന കവാടങ്ങളില്‍ ഒരുക്കണം.** കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ആവശ്യാനുസരണം മാത്രം പൊതുഗതാഗതം അനുവദിക്കും. സി, ഡി വിഭാഗങ്ങളില്‍പ്പെടുന്ന സ്ഥലങ്ങളില്‍ വാഹനങ്ങള്‍ക്കു സ്റ്റോപ്പ് ഉണ്ടാകില്ല.
** ശനി, ഞായര്‍ ദിവസങ്ങളില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ആയിരിക്കും.
** കാറ്റഗറി ഡിയില്‍പ്പെടുന്ന സ്ഥലങ്ങളില്‍ ശനി, ഞായര്‍ ദിവസങ്ങളിലെ നിയന്ത്രണങ്ങള്‍ ആഴ്ചയിലെ എല്ലാ ദിവസവുമുണ്ടാകും. ഇവിടെ പൊലീസിന്റെ കര്‍ശന നിരീക്ഷണവും പരിശോധനയുമുണ്ടാകും.
Summary: Covid protocol in the state are now divided into A, B, C and D categories. The various categories and regulations
COMMENTS