Chief Minister Pinarayi Vijayan said that the Covid vaccine will be made available to college students in the state soon
തിരുവനന്തപുരം: സംസ്ഥാനത്ത് കോളേജ് വിദ്യാര്‍ഥികള്‍ക്ക് ഉടന്‍ തന്നെ കോവിഡ് വാക്സിന്‍ ലഭ്യമാക്കുന്ന കാര്യം പരിഗണനയിലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
18 - 23 പ്രായത്തിലുള്ളവര്‍ക്കു പ്രത്യേക വിഭാഗം തിരിച്ചു വാക്സിന്‍ നല്‍കാനാണ് ആലോചന. വാക്സിനേഷന്‍ പൂര്‍ത്തിയാക്കിയാലുടന്‍ ക്ലാസ്സുകള്‍ ആരംഭിക്കാനാണ് ആലോചന.
ജൂലായ് ഒന്നു മുതല്‍ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് ക്ലാസ്സ് തുടങ്ങും. അവര്‍ക്ക് വാക്സിന്‍ ഇതിനകം തന്നെ കിട്ടിയതിനാലാണ് ക്ലാസ് ആരംഭിക്കുന്നത്.
ഇതിനൊപ്പം സ്‌കൂള്‍ അധ്യാപകരുടെ വാക്സിനേഷനും മുന്‍ഗണന കൊടുക്കും. കുട്ടികളുടെ വാക്സിന്‍ ലഭിച്ചാലുടന്‍ അവര്‍ക്കും നല്കും. സംസ്ഥാനത്ത് കോവാക്സിന്‍ പുതിയ സ്റ്റോക്ക് ലഭിച്ചിട്ടുണ്ടെന്നും പിണറായി അറിയിച്ചു.
Summary: Chief Minister Pinarayi Vijayan said that the Covid vaccine will be made available to college students in the state soon. The plan is to vaccinate 18-23 year olds in a special category. The plan is to start classes as soon as the vaccination is complete.
COMMENTS