Chief Minister Pinarayi Vijayan said that the restrictions will depend on the severity of the Covid spread in regions. Lockdown ends on Wednesday
തിരുവനന്തപുരം: രോഗ വ്യാപനത്തിന്റെ തീവ്രത അനുസരിച്ചായിരിക്കും ഇനി നിയന്ത്രണങ്ങളെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ബുധനാഴ്ചയാണ് നിലവിലെ ലോക് ഡൗണ്‍ അവസാനിക്കുന്നത്.
എല്ലായിടത്തും ഒരേ രീതിയില്‍ നിയന്ത്രണവും പരിശോധനയും ഏര്‍പ്പെടുത്തുന്നത് പുനരാലോചിച്ചുകൊണ്ട് ലോക് ഡൗണ്‍ രീതിയില്‍ മാറ്റം വരുത്തും.
രോഗവ്യാപനത്തിന്റെ തോതു കണക്കാക്കി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ തരം തിരിച്ച് പ്രതിരോധ പ്രവര്‍ത്തനം നടപ്പാക്കും. ഇതിന്റെ വിശദമായ കാര്യങ്ങള്‍ അടുത്ത ദിവസം തീരുമാനിക്കും.
പരിശോധന നല്ല തോതില്‍ വര്‍ധിപ്പിക്കേണ്ടിയിരിക്കുന്നു. നിരീക്ഷണത്തില്‍ കഴിയേണ്ടതിന്റെ പ്രാധാന്യം വിശദീകരിച്ച് പുതിയ പ്രചരണത്തെക്കുറിച്ച് ആലോചിക്കും.
ഇപ്പോള്‍ വീടുകളില്‍ നിന്നാണ് കൂടുതലായി രോഗം പകരുന്നത്. അത് തടയാനുള്ള മാര്‍ഗങ്ങളും നടപ്പാക്കും.
119 ആദിവാസി കോളനികളില്‍ 10 കിലോ മീറ്റര്‍ ചുറ്റളവില്‍ വാക്സിനേഷന്‍ കേന്ദ്രമില്ല. 362 കോളനികളില്‍ സ്പെഷ്യല്‍ ക്യാമ്പയിന്‍ സംഘടിപ്പിച്ചു.
Summary: Chief Minister Pinarayi Vijayan said that the restrictions will depend on the severity of the Covid spread in regions. The current lockdown ends on Wednesday.
The lock-down method will be changed by reconsidering the introduction of the same control and inspection everywhere.
COMMENTS