തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യ വില്‍പ്പന നാളെ മുതല്‍ പുന:രാരംഭിക്കും. ബവ്ക്യൂ ആപ് ഒഴിവാക്കി പഴയ രീതിയിലാണ് മദ്യ വില്‍പ്പന നടത്തുകയെന്ന് അധി...
തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യ വില്‍പ്പന നാളെ മുതല്‍ പുന:രാരംഭിക്കും. ബവ്ക്യൂ ആപ് ഒഴിവാക്കി പഴയ രീതിയിലാണ് മദ്യ വില്‍പ്പന നടത്തുകയെന്ന് അധികൃതര്‍ വ്യക്തമാക്കി.
നേരത്തെ ബവ്ക്യൂ ആപ്പ് വഴി സ്ലോട്ട് ബുക്ക് ചെയ്തായിരിക്കും മദ്യ വില്‍പ്പനയെന്ന് അറിയിച്ചിരുന്നെങ്കിലും ഇതിന്റെ പ്രതിനിധികള്‍ ആപ്പ് ഉടന്‍ സജ്ജമാക്കുന്നതിനുള്ള ചില പ്രായോഗിക തടസ്സങ്ങള്‍ ചൂണ്ടിക്കാട്ടിയതിനെ തുടര്‍ന്നാണ് നടപടി.
ഇതോടൊപ്പം ഷോപ്പുകളില്‍ പൊലീസിന്റെ സഹായം ഉപയോഗിച്ച് ശാരീരിക അകലം പാലിക്കുന്നതിനുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതിനും തീരുമാനമായി. ഏപ്രില്‍ 26 മുതല്‍ അടഞ്ഞു കിടക്കുന്ന ഷോപ്പുകള്‍ തുറക്കുന്നതിന് മുന്നോടിയായി വൃത്തിയാക്കാനും അധികൃതര്‍ നിര്‍ദ്ദേശം നല്‍കി.
Keywords: liquor sale, Kerala, Tomorrow, start, Lockdown
COMMENTS